COVID 19Latest NewsKeralaNewsIndia

ഭീതി പടർത്തി പുതിയ കൊവിഡ്; ഇന്ത്യയിൽ 20 പേർക്ക്, 17 വകഭേദങ്ങളുണ്ടെന്ന് ശാസ്ത്രലോകം

New coronavirus strain in India:

കൊവിഡിന് 17 വകഭേദങ്ങള്‍ ഉണ്ടെന്ന് ശാസ്ത്രലോകം. ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ മോളിക്കുലര്‍ബയോളജി(സി.സി.എം.ബി)യിലെ പരീക്ഷണത്തിലാണ് പുതിയ കണ്ടെത്തല്‍. ഇന്ത്യയിലെ പത്ത് പരീക്ഷണ ശാലകളിൽ വൈറസിനെപ്പറ്റി ഗവേഷണം തുടരുകയാണ്.

എന്നാല്‍ ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയ 20 പേരില്‍ രൂപമാറ്റം സംഭവിച്ച വൈറസിനെ കണ്ടെത്തിയിട്ടുണ്ട്. 33,000 യാത്രക്കാരില്‍ നടത്തിയ പരീക്ഷണങ്ങളില്‍ നിന്നാണ് പുതിയ വൈറസ് ബാധിതരെ കണ്ടെത്തിയത്. ഇതില്‍ ഉത്തര്‍പ്രദേശിലെ രണ്ടു വയസുകാരിയും രോ​ഗബാധിതരില്‍ ഉള്‍പ്പെടും.

അതേസമയം കഴിഞ്ഞ ദിവസം ഇന്ത്യയില്‍ ആറു അതിതീവ്ര വൈറസ് കേസുകള്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കൂടുതല്‍ കേസുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ അതീവ ജാഗ്രതയിലാണ് രാജ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button