പത്തനംതിട്ട: ബിജെപിയുടെ പിന്തുണയോടെ ഇടത് സ്ഥാനാർത്ഥി വിജയിച്ചു. റാന്നി പഞ്ചായത്തിൽ ബിജെപി അംഗങ്ങളുടെ പിന്തുണയോടെയാണ് എല്‍ഡിഎഫിന്‍റെ പ്രസിഡന്‍റെ സ്ഥാനാര്‍ത്ഥി വിജയിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നിറുത്തിയ കേരള കോൺഗ്രസ് സ്ഥാനാര്‍ത്ഥിക്കാണ് ബിജെപി അംഗങ്ങൾ വോട്ട് ചെയ്തത്. ഇതോടെ റാന്നിയില്‍ എല്‍ഡിഎഫ് ഭരണം നേടി.
Read Also: എൽഡിഎഫിന്റെ അടിമകളോ യുഡിഎഫ്? ധാർമ്മികതയില്ലാത്ത രാഷ്ട്രിയത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി
എന്നാൽ റാന്നി പഞ്ചായത്തിലെ 13 സീറ്റുകളില്‍ 5 സീറ്റ് വീതം എല്‍ഡിഎഫും യുഡിഎഫും രണ്ട് സീറ്റ് ബിജെപിയും ഒരു സ്വതന്ത്രനുമാണ് നേടിയിരുന്നത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പുറമെ രണ്ട് സീറ്റ് ബിജെപിയും ഒരു സ്വതന്ത്രന്‍റെയും പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണം നേടിയിരിക്കുന്നത്. ബിജെപിയുടെ പിന്തുണയോടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജയിച്ചെങ്കിലും രാജി പ്രഖ്യാപിക്കുന്ന തരത്തിൽ സിപിഎം നീങ്ങിയിട്ടില്ല.
Post Your Comments