അബുദാബി: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിദ്ധ്യം യുഎഇയിലും റിപ്പോർട്ട് ചെയ്തിരിക്കുന്നു. യുഎഇ സര്‍ക്കാറിന്റെ ഔദ്യോഗിക വക്താവ് ഡോ. ഉമര്‍ അല്‍ ഹമ്മാദിയാണ് ഇക്കാര്യം അറിയിക്കുകയുണ്ടായത്. വിദേശത്തുനിന്നെത്തിയ ഏതാനും പേരില്‍ മാത്രമാണ് രാജ്യത്ത് പുതിയ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതെന്നാണ് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരിക്കുന്നത്.
നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് അതോരിറ്റി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജനിതക മാറ്റം വന്ന വൈറസിനെ കണ്ടെത്തിയ വിവരം അറിയിക്കുകയുണ്ടായത്. ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിനെ യു.കെയില്‍ കണ്ടെത്തിയതിന് പിന്നാലെ യുഎഇയിലെ ആരോഗ്യ മേഖലയിലും പരിശോധന ശക്തമാക്കി.
Post Your Comments