COVID 19Latest NewsNewsIndia

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് 20,550 പേർക്ക് കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്ന പ്രവണത തുടരുകയാണ്. ഇന്നലെ 20,550 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1,02,44,853 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ പറയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 286 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടിരിക്കുന്നത്. ഇതോടെ മരണസംഖ്യ 1,48,439 ആയി ഉയർന്നിരിക്കുന്നു. നിലവില്‍ 2,62,272 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇന്നലെ മാത്രം 26,572 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 98,34,141 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button