ഡല്‍ഹി: പ്രതിരോധ കയറ്റുമതി വരുമാനം 5 ബില്യൺ യുഎസ് ഡോളറിലേക്ക് എത്തിക്കാനും വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ട് ആകാശ് സിസ്റ്റം കയറ്റുമതി ചെയ്യാൻ മന്ത്രിസഭ ബുധനാഴ്ച അനുമതി നൽകിയതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനത്തിന് അംഗീകാരം നല്‍കിയത്.
Also related: ഇന്ത്യയെ ലക്ഷ്യം വെച്ച് പാകിസ്ഥാനില്‍ നിന്നും വന്നത് 37 തീവ്രവാദികള്‍ , മുഴുവന്‍ ഭീകരരേയും വധിച്ച് ഇന്ത്യന്‍ സൈന്യം
25 കിലോമീറ്റർ ദൂരമുള്ള ഭൂതല വ്യോമ മിസൈലായ ആകാശ് 2014 ൽ ഇന്ത്യൻ വ്യോമസേനയുടേയും 2015 ലും ഇന്ത്യൻ കരസേനയുടെയും ഭാഗമാക്കി. ആകാശ് മിസൈലുകളുടെ കയറ്റുമതി ആരംഭിക്കുന്നതിലൂടെ അന്താരാഷ്ട്ര മേഖലയില്‍ ഇന്ത്യയുടെ പ്രതിച്ഛായ വര്‍ദ്ധിക്കുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
Also related: ഇനി ജനുവരി മുതൽ ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് കിട്ടില്ല…!
ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചതാണ് ആകാശ്. ഇന്ത്യൻ വ്യോമസേനയും കരസേനയും വ്യന്യസിച്ചിരിക്കുന്ന ആകാശിന്റെ 8 സ്‌ക്വാഡ്രണുകകളിൽ നിന്നും വ്യത്യസ്ഥമായവയായിരിക്കും കയറ്റുമതി ചെയ്യുക.
Post Your Comments