ന്യൂഡല്‍ഹി∙ ലഡാക്കിൽ നിയന്ത്രണരേഖയിൽ ചൈന പ്രകോപനങ്ങളുണ്ടാക്കുകയും നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയുമായി നടത്തിയ നയതന്ത്ര, സൈനിക ചര്‍ച്ച പരിഹാരം കണ്ടെത്താതെ പിരിഞ്ഞതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ചർച്ച അലസി പിരിഞ്ഞതോടെ ഈ മേഖലയില്‍ സൈനികരുടെ എണ്ണം ഇന്ത്യ കുറക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Also related: അനധികൃതമായി അതിർത്തി കടക്കാൻ ശ്രമം; കുവൈറ്റിൽ ഇന്ത്യക്കാരൻ പിടിയിൽ
അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഇപ്പോള്‍ നിലവിലുള്ള സ്ഥിതി ലഡാക്കിൽതുടരും എന്നും പറഞ്ഞ രാജ്നാഥ് സിംഗ് ചര്‍ച്ചകള്‍ വരും ദിവസങ്ങളിൽ ഫലം കാണുമെന്നാണു പ്രതീക്ഷയെന്നും പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളില്‍ ഉണ്ടാക്കിയ പിൻമാറ്റം സംബന്ധിച്ചുള്ള ധാരണ ചൈന ലംഘിച്ച് പാന്‍ഗോങ് തടാകത്തിനു സമീപത്തു പലയിടങ്ങളിലും കടന്ന് കയറിയതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകൾ.
Also related: ആശങ്ക ഉയരുന്നു; ഡൽഹിയിൽ നിന്ന് ട്രെയിനിൽ ആന്ധ്രയിലേക്ക് പോയ സ്ത്രീക്ക് അതിതീവ്ര വൈറസ് ബാധ
കഴിഞ്ഞ ഏപ്രില്‍, മേയ് മാസങ്ങളിലാണ് കിഴക്കന്‍ ലഡാക്കില്‍ ചൈന നുഴഞ്ഞ് കയറാൻ ആരംഭിച്ചത്. ജൂണ്‍ 15ന് ഗല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യു വരിച്ചു. ലഡാക്കില്‍ ഏപ്രിലിനു മുമ്പുള്ള അവസ്ഥ പുനസ്ഥാപിക്കണമെന്നും അവിടെ നിന്നും ചൈനീസ് സേന പൂർണ്ണമായും പിൻമാറണം എന്ന ആവശ്യത്തിൽ നിന്നും ഇന്ത്യ പിന്നോട്ടില്ല എന്ന നിലപാടാണ് ഇന്ത്യയുടേത് .എട്ടു തവണ ഉന്നതതല ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലമുണ്ടായില്ല. ഒമ്പതാംവട്ട ചര്‍ച്ച അടുത്തു തന്നെ ആരംഭിക്കും
Post Your Comments