ഡല്‍ഹി: ബിജെപി ഉത്തർ പ്രദേശിൽ നടപ്പാക്കിയതും മധ്യപ്രദേശിൽ ഉള്‍പ്പെടെ നടപ്പാക്കാൻ തീരുമാനിച്ചതുമായ മതപരിവര്‍ത്തന നിരോധന നിയമത്തിനെ പിന്തുണച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. നിയമത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്ന് വരുന്നതിനിടയിലാണ് കേന്ദ്ര മന്ത്രി പൂർണ്ണ പിന്തുണ നൽകിയിരിക്കുന്നത്.
Also related: അലസി പിരിഞ്ഞ് ഇന്ത്യ – ചൈന ചർച്ച; ഇന്ത്യ സൈനികരെ പിൻവലിക്കില്ല
വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന മതം മാറ്റങ്ങൾക്ക് വ്യക്തപരമായി താന്‍ എതിരാണ്. മുസ്ലീം സമുദായത്തിൽ മറ്റൊരു മതത്തിൽ നിന്നും വിവാഹം കഴിക്കാൻ അനുവദിക്കില്ലല്ലോ? എന്നും രാജ്നാഥ് സിംഗ് ചോദിച്ചു.
Also related: യുവാവിനെ വെടിവച്ച 25 കാരൻ പിടിയിൽ
എഎന്‍ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ ” എനിക്കറിയാവുന്നിടത്തോളം, മുസ്ലിം മതത്തില്‍ ഒരാള്‍ക്ക് മറ്റൊരു മതത്തില്‍ നിന്നുള്ള ഒരാളെ വിവാഹം കഴിക്കാന്‍ കഴിയില്ല. വിവാഹത്തിനു വേണ്ടിയുള്ള മതപരിവര്‍ത്തനത്തെ ഞാന്‍ വ്യക്തിപരമായി അംഗീകരിക്കുന്നില്ല, ” എന്നായിരുന്നു രാജ്നാഥ് സിംഗിൻ്റെ പ്രതികരണം.
Also related: വൈദ്യുതി ട്രാൻസ്ഫോർമറിൽ ഇടിച്ച് കാർ കത്തി; യുവാവ് ഗുരുതരാവസ്ഥയിൽ
നിയമവിരുദ്ധമായ മതം മാറ്റം തടയുന്നതിന് വേണ്ടിയാണ് നിയമം നടപ്പാക്കുന്നത് എന്ന് കൂട്ടിച്ചേർത്ത രാജ്നാഥ് സിംഗ്; യു.പിയില്‍ നടപ്പാക്കിയ മത പരിവര്‍ത്തന നിരോധന നിയമത്തെ പൂർണ്ണമായും പിന്തുണച്ചു കൊണ്ടാണ് അഭിമുഖത്തിൽ സംസാരിച്ചത്.
Post Your Comments