![kanjavu](/wp-content/uploads/2019/06/kanjavu.jpg)
ഇടുക്കി: ഒട്ടകത്തലമേട് കുരിശുമല ഭാഗത്ത് നട്ടു വളർത്തിയ കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചിരിക്കുന്നു. പത്തിലധികം കഞ്ചാവ് ചെടികളാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിൽ കണ്ടെത്തുകയുണ്ടായത്. കുമളി ഒട്ടകത്തലമേട് കുരിശുമല ഭാഗത്ത് നിന്നാണ് പത്തോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തിയിരിക്കുന്നത്. ആര്‍ക്കും പെട്ടെന്ന് കണ്ടെത്താന്‍ കഴിയാത്ത വിധത്തില്‍ പുല്ലുകള്‍ തിങ്ങി നില്‍ക്കുന്നതിനിടയിലാണ് ഇവ വളര്‍ത്തിയിരുന്നത്.
വിളവെടുപ്പിന് പ്രായമായ ചെടികൾ വരെ കണ്ടെത്തുകയുണ്ടായി. സ്ഥിരം ഇവിടെ വന്നു പോകുന്നവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണമാരംഭിക്കുകയുണ്ടായി. കുമളി എസ്.ഐ. പ്രശാന്ത് പി. നായരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
Post Your Comments