Latest NewsNewsIndia

ആകാശ് മിസൈൽ സിസ്റ്റം വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി : വിദേശരാജ്യങ്ങളിലേക്ക് തദ്ദേശീയമായി നിർമ്മിച്ച ആകാശ് മിസൈൽ സിസ്റ്റം കയറ്റുമതി ചെയ്യാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർദ്ദേശം അംഗീകരിച്ചത്.

ഇത് സംബന്ധിച്ച് തീരുമാനം സ്വീകരിക്കുന്നതിനായി പ്രത്യേക കമ്മിറ്റി രൂപപ്പെടുത്തുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ഇന്ത്യൻ സൈന്യം വിന്യസിച്ചിരിക്കുന്ന മിസൈലുകളിൽ നിന്നു വ്യത്യസ്തമായ മിസൈലുകളാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ആകാശ് മിസൈലുകളുടെ കയറ്റുമതി ആരംഭിക്കുന്നതിലൂടെ അന്താരാഷ്ട്ര മേഖലയിൽ ഇന്ത്യയുടെ പ്രതിച്ഛായ വർദ്ധിമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി നിരവധി സൈനിക ആയുധങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ഡിആർഡിഒയുടെ ആദ്യ തദ്ദേശ നിർമ്മത മിസൈലായ ആകാശ് മിസൈലുകൾക്ക് 25 കിലോമീറ്റർ ദൂരപരിധിയിൽ വരെ ആക്രമണം നടത്താൻ സാധിക്കും.

shortlink

Post Your Comments


Back to top button