ലക്നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ രണ്ടു വയസുകാരിക്ക് ജനിതകമാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് അതിതീവ്ര വൈറസ് ബാധിച്ചവരുടെ എണ്ണം ഏഴായി. കുറച്ചു ദിവസം മുമ്പ് ബ്രിട്ടനില്‍ നിന്നും മാതാപിതാക്കള്‍ക്കൊപ്പം മടങ്ങിയെത്തിയ കുട്ടിക്കാണ് രോഗബാധ കണ്ടെത്തിയത്.
അതേസമയം മാതാപിതാക്കള്‍ നെഗറ്റീവാണ്.ഇതിനിടെ യൂറോപ്പില്‍നിന്നെത്തിയ 361 പേരെ മുംബൈയില്‍ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരുടെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.അതിവേഗം പടരുന്ന ജനിതക മാറ്റമുള്ള കോവിഡ് വൈറസാണ് ഇന്ത്യയിലും കണ്ടെത്തിയിരിക്കുന്നത്.
read also: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിധ്യം യു.എ.ഇയിലും കണ്ടെത്തി
രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ബംഗളുരു നിംഹാന്‍സിലും രണ്ടു പേര് ഹൈദരാബാദ് സിസിഎംബിയിലും ഒരാള്‍ പൂന എന്‍ഐവിയിലുമാണ് ചികിത്സയിലുള്ളത്.
Post Your Comments