Latest NewsIndiaNews

ലൈംഗിക അതിക്രമം : യുവാവിനെ നഗ്നനാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു

നാഷണല്‍ എംപ്ലോയ്മെന്റ് സ്‌കീമിലെ ഒരു ജീവനക്കാരിയാണ് യുവതി

കൊട്ട : യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാരോപിച്ച് 28വയസുള്ള യുവാവിനെ ആളുകള്‍ തല്ലുകയും ഷൂ മാലയുണ്ടാക്കി കഴുത്തില്‍ അണിയിച്ച് നഗ്നനാക്കി നടത്തുകയും ചെയ്തു. രാജസ്ഥാനിലെ ജാലവര്‍ ജില്ലയിലാണ് സംഭവം. രാകേഷ് റാത്തോര്‍ എന്ന യുവാവിന്റെ പരാതിയെ തുടര്‍ന്ന് എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വീട്ടില്‍ അനധികൃതമായി കടന്നതിനും ലൈംഗികമായി അപമാനിച്ചതിനും യുവതിയുടെ പരാതിയെ തുടര്‍ന്ന് രാകേഷിനെ അറസ്റ്റ് ചെയ്തതായി രാജീവ് പരിഹാര എന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം യുവതിയുടെ ഭര്‍ത്താവ് റാത്തോറിനെയും ഭാര്യയെയും വീട്ടില്‍ നിന്ന് പിടികൂടി. എന്നാല്‍, ശക്തമായ മുന്നറിയിപ്പ് നല്‍കി റാത്തോറിനെ വിട്ടയച്ചെന്ന് രാജീവ് പറഞ്ഞു.

എന്നാല്‍ അടുത്ത ദിവസം യുവതിയുടെ ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് റാത്തോറിനെ വിളിച്ചു വരുത്തി തല്ലുകയും ഷൂ കൊണ്ടുള്ള മാല അണിയിച്ച് നഗ്നനാക്കി ബഘേര്‍ ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തുവെന്ന് രാജീവ് കൂട്ടിച്ചേര്‍ത്തു. MGNREGA പദ്ധതിയുടെ സൂപ്പര്‍വൈസര്‍ ആണ് രാകേഷ് റാത്തോര്‍. നാഷണല്‍ എംപ്ലോയ്മെന്റ് സ്‌കീമിലെ ഒരു ജീവനക്കാരിയാണ് യുവതി. സംഭവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തെന്നും യുവതിയുടെ ഭര്‍ത്താവിനായുള്ള തിരച്ചില്‍ നടക്കുന്നതായും രാജീവ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button