മുംബൈ: പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് (പി.എം.സി) ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തന്റെ ഭാര്യയെ ചോദ്യംചെയ്യലിനു വിളിപ്പിച്ചതോടെ ശിവസേന നേതാവ് സഞ്ജയ് റൗത്ത് ബി.ജെ.പിക്കെതിരേ വാളെടുക്കുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പോലുള്ള ഏജന്‍സികളെ രാഷ്ട്രീയ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും ഇത്തരം അന്വേഷണ ഏജന്‍സികളുടെ പ്രാധാന്യം കുറയുകയാണെന്നും ശിവസേന എംപി സഞ്ജയ് റാവത്ത് ആരോപിച്ചു .
4355 കോടി രൂപയുടെ പി.എം.സി. വായ്പത്തട്ടിപ്പുകേസില്‍ അറസ്റ്റിലായ പ്രവീണ്‍ റൗത്തുമായി സഞ്ജയ് റൗത്തിന്റെ ഭാര്യ വര്‍ഷയുടെ സാമ്ബത്തിക ഇടപാടുകള്‍ പരിശോധിക്കുന്ന ഇ.ഡി. ഇന്നു ഹാജരാകാനാണ് അവര്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ രണ്ടുവട്ടം വര്‍ഷയ്ക്ക് ഇ.ഡി. നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരായിരുന്നില്ല. പ്രവീണ്‍ റൗത്തിന്റെ ഭാര്യയുമായി വര്‍ഷ 50 ലക്ഷം രൂപയുടെ ഇടപാട് നടത്തിയെന്ന കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഇ.ഡി. കുരുക്കു മുറുക്കുന്നത്.
read also: കാര്‍ഷിക സമരത്തിന്റെ മറവിൽ പ്രതിഷേധക്കാർ 24 മണിക്കൂറിനിടെ തകർത്തത് 176 മൊബൈൽ ടവറുകൾ ; വീഡിയോ കാണാം
മുംബൈയിലെ ഇഡി ആസ്ഥാനത്ത് ഡിസംബര്‍ 29 ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് വര്‍ഷയോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ നേരിട്ട് വേണം നടത്താനെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോടു ഇക്കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. ശിവസേന അതിന്റെ വഴിക്കു മറുപടി നല്‍കിക്കോളും. പരിഭ്രാന്തരാകേണ്ട ആവശ്യമില്ല.
ബിജെപിയെക്കുറിച്ചൊരു ഫയല്‍ എന്റെ കൈവശം ഉണ്ട്. അതില്‍ 121 പേരുകളുണ്ട്. അത് ഉടന്‍ ഇഡിക്കു കൈമാറും. അഞ്ചു വര്‍ഷമെങ്കിലും ഇഡി അതിന്റെ പിന്നാലെ നടക്കേണ്ടിവരും. അത്രയധികം പേരുകളാണ് അതിലുള്ളതെന്നും എംപി ഭീഷണിപ്പെടുത്തി.
Post Your Comments