Latest NewsNewsIndia

ഇന്ത്യയിലെ ആദ്യ പരാഗണ പാര്‍ക്ക് ഈ സംസ്ഥാനത്ത് ആരംഭിച്ചു

തേനീച്ചകള്‍, കിളികള്‍, പൂമ്പാറ്റകള്‍, വണ്ടുകള്‍, വവ്വാല്‍ എന്നിവ പരാഗണത്തിന് സഹായിക്കും

നൈനിറ്റാള്‍ : ഇന്ത്യയിലെ ആദ്യ പരാഗണന പാര്‍ക്ക് ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലെ ഹല്‍ദ്വാനിയില്‍ ആരംഭിച്ചു. നാല് ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഈ പാര്‍ക്ക് ചൊവ്വാഴ്ച മുതല്‍ പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. പരാഗണം സഹായിക്കുന്ന പലയിനം പൂമ്പാറ്റകള്‍, തേനീച്ചകള്‍, കിളികള്‍, തുടങ്ങിയ നാല്‍പ്പതോളം ജന്തുജാലങ്ങളാണ് നിലവില്‍ ഇവിടെയുള്ളത്.

” പരാഗണം നടത്തുന്ന ജീവികളെ സംരക്ഷിക്കുക അതിലൂടെ പൊതു ജനങ്ങള്‍ക്ക് ഇവയുടെ സംരക്ഷണത്തെ കുറിച്ചും ആവശ്യകതയെ കുറിച്ചും കൂടുതല്‍ അറിവുകള്‍ പകരുക എന്നതാണ് ഈ പാര്‍ക്കിന്റെ ലക്ഷ്യം. ഇതിനെ കുറിച്ചു കൂടുതല്‍ ഗവേഷണം നടത്താനും പരാഗണം നടത്തുന്ന ജീവികളും ചെടികളും തമ്മിലുള്ള ബന്ധം മനസിലാക്കാനും ഇവയുടെ വാസസ്ഥലം സംരക്ഷിക്കാനും പാര്‍ക്ക് സഹായിക്കും” – ഉത്തരാഖണ്ഡ് വനം വകുപ്പ് ഗവേഷണ വിഭാഗത്തിന്റെ മേധാവി സഞ്ജീവ് ചതുര്‍വേദി പറഞ്ഞു.

തേനീച്ചകള്‍, കിളികള്‍, പൂമ്പാറ്റകള്‍, വണ്ടുകള്‍, വവ്വാല്‍ എന്നിവ പരാഗണത്തിന് സഹായിക്കും. ” രാജ്യത്തെ ആദ്യത്തെ പാര്‍ക്കാണ് ഇത്. പൊതുജനങ്ങള്‍ക്ക് ഇത് കൂടുതല്‍ അറിവ് നേടാന്‍ സഹായകരമാകും. ഈ ജീവികള്‍ ഇല്ലെങ്കില്‍ ഭൂമിയില്‍ ജീവിക്കാന്‍ സാധിക്കില്ല” – പാര്‍ക്ക് ഉദ്ഘാടനം ചെയ്തു ബട്ടര്‍ഫ്ളൈ റിസര്‍ച്ച് സെന്റര്‍ സ്ഥാപകന്‍ പീറ്റര്‍ സ്‌മേറ്റാസെക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button