Latest NewsKeralaNewsDevotional

വാസ്തുശാസ്ത്രം പറയുന്നു ഈ വീടുകള്‍ക്ക് ഭാഗ്യമില്ല !

ഗൃഹത്തിന് പ്ലാന്‍ ഉണ്ടാക്കുമ്പോള്‍ ദീര്‍ഘവിസ്താരങ്ങള്‍ വരുത്തി ദീര്‍ഘചതുരമാക്കി ഉണ്ടാക്കുന്നതാണ് ശാസ്ത്ര യുക്തം. പ്ലാന്‍ വരക്കുമ്പോള്‍ നാലു മൂലയും യോജിച്ചിരിക്കുന്ന വിധത്തില്‍ ആയിരിക്കണം. മൂലകള്‍ മുറിഞ്ഞുപോയാല്‍ ഗൃഹത്തില്‍ താമസിക്കുന്നവര്‍ക്ക് പല വിധേനയുള്ള കഷ്ടതകള്‍ അനുഭവിക്കേണ്ടി വരും.

Read Also : പാകിസ്താന്റെ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു

വടക്ക് കിഴക്ക് ഈശാനമൂല മുറിഞ്ഞുപോയാല്‍ ഗൃഹത്തില്‍ താമസിക്കുന്നവര്‍ക്ക് ഈശ്വരനുഗ്രഹക്കുറവുണ്ടാകും ഭാഗ്യം ഉണ്ടാവുകയില്ല. അഗ്‌നിമൂല തെക്ക് കിഴക്ക് മൂലമുറിഞ്ഞാല്‍ ത്വക്കുരോഗവും, ഉഷ്ണ രോഗവും ഫലമാകുന്നു.

തെക്കുപടിഞ്ഞാറ് കന്നിമൂലമുറിഞ്ഞാല്‍ ദാമ്പത്യ സൗഖ്യം കുറഞ്ഞിരിക്കും. കുട്ടികള്‍ക്ക് ദോഷമുണ്ടാകും. വടക്ക് പടിഞ്ഞാറ് വായു കോണ്‍മുറിഞ്ഞാല്‍ വായു സംബന്ധമായ രോഗവും ധനനാശവും ഫലമാകുന്നു.

shortlink

Post Your Comments


Back to top button