പെരിന്തൽമണ്ണ: ജനുവരി ഒന്നുമുതൽ പൊതു പരീക്ഷ എഴുതുന്ന എസ് എസ് എൽ സി, പ്ലസ്ടു വിദ്യാർത്ഥികൾക്ക് സ്കൂളുകൾ വേണ്ടി സ്കുളുകൾ തുറക്കാനിരിക്കെ പല വിഷയങ്ങളിലും അധ്യാപകരില്ലാത്തത് ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുമെനന്ന് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ.
Also related: ഭിന്നശേഷി മേഖലയിലുള്ള പഠനത്തിനും ഗവേഷണത്തിനുമായി പുതിയ സര്‍വകലാശാല ആരംഭിക്കാന്‍ കേന്ദ്രം
കഴിഞ്ഞ ദിവസം മാർച്ച് 17ന് എസ്എസ്എല്‍സി, പ്ലസ്ടു പൊതു പരീക്ഷകള്‍ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ജനുവരി 1 മുതല്‍ മാര്‍ച്ച് 16 വരെ കുട്ടികള്‍ക്ക് ക്ലാസ് റൂം പഠനത്തിന് അവസരമൊരുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പുകൾ സ്കൂളുകൾക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ഹയർ സെക്കൻ്ററി ടീച്ചേഴ്സ് അസോസിയേഷൻ അധ്യാപക ക്ഷാമംചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുന്നത്.
Also related: കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിക്കൽ: ഓപ്പറേഷൻ പി ഹണ്ടിൽ എറണാകുളത്ത് മാത്രം ആറ് പേര്‍ അറസ്റ്റില്‍
ഹയർ സെക്കൻഡറി മേഖലയിൽ സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിലായി അമ്പതിലധികം വിഷയങ്ങളുണ്ട്. ഭൂരിപക്ഷം സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലും ഒരു വിഷയം പഠിപ്പിക്കാൻ ഒരധ്യാപകൻ മാത്രമാണുള്ളത് എന്ന സ്ഥിതിവിശേഷമാണുള്ളത്.സ്ഥിര അധ്യാപകരുടെ കുറവ് ഏറെ അനുഭവപ്പെടുന്ന കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, ജേണലിസം, സൈക്കോളജി, സോഷ്യൽ വർക്ക്, ജിയോളജി, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഹോം സയൻസ്, ഫിലോസഫി, ഗാന്ധിയൻ സ്റ്റഡീസ്, ജോഗ്രഫി, ഇലക്ട്രോണിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മ്യൂസിക്, സംസ്കൃത സാഹിത്യം, ഭാഷ വിഷയങ്ങളായ ഉർദു, സംസ്കൃതം, കന്നട, തമിഴ് തുടങ്ങി നിരവധി ക്ലാസുകൾ കൈകാര്യം ചെയ്യാൻ ഒരധ്യാപകൻ പോലുമില്ലാത്ത സ്ഥിതിയുമുണ്ട്.
Also related: 100 ദിവസം കൊണ്ട് അരലക്ഷം തൊഴിലവസരം; പൊള്ളയായ പ്രഖ്യാപനവുമായി പിണറായി സർക്കാർ
ഇതുവരെയും പി.എസ്.സി നിയമനം നടക്കാത്ത കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പോലുള്ള വിഷയങ്ങളിൽ അധ്യാപനവും പഠനവുമെല്ലാം താൽക്കാലിക അധ്യാപകരാണ് നടത്തിയിരുന്നത്. അഡ്വൈസ് നൽകി ഒരു വർഷമാകാറായവർക്കും സീനിയർ തസ്തികയിലേക്ക് സ്ഥാനക്കയറ്റ നടപടി പൂർത്തിയായ ജൂനിയർ അധ്യാപകർക്കും അടിയന്തരമായി നിയമന ഉത്തരവ് നൽകണമെന്നും ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കാനുള്ള ഉത്തരവ് ഉടൻ പുറത്തിറക്കണമെന്നും അസോസിയേഷൻ പൊതു വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു.
Post Your Comments