COVID 19KeralaLatest NewsNews

നെടുമങ്ങാട് വല്ല്യേട്ടന്‍ കൊച്ചേട്ടൻ പോര്, സിപിഐ സ്ഥാനാർത്ഥിയെ സിപിഎം തോൽപിച്ചു

സിപിഐ സ്ഥാനാര്‍ഥിയായി തീരുമാനിച്ച എസ്. രവീന്ദ്രനെ അംഗീകരിക്കില്ലെന്നും എസ്. രവീന്ദ്രനൊഴികെ മറ്റ് ഏത് സ്ഥാനാര്‍ഥിയെ മുന്നോട്ടുവെച്ചാലും അംഗീകരിക്കും എന്നും സിപിഎം നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു

തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭയില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്തിനു വേണ്ടി ഇടത് മുന്നണിയിലെ വല്ല്യേട്ടന്‍ കൊച്ചേട്ടൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ പോരാട്ടം. മുന്നണി ധാരണ പ്രകാരം സിപിഐക്കാണ് വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കേണ്ടിയിരുന്നത്. എന്നാൽ മുമ്പ് സി പി എം കാരനായിരുന്ന എസ് രവീന്ദ്രനെ സിപിഎം സ്ഥാനാർത്ഥിയാക്കിയതോടെയാണ് തർക്കങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് രവീന്ദ്രനെതിരെ സിപിഎം നിർത്തിയ ഹരികേശന്‍ നായര്‍ 24 വോട്ടിന് വിജയിച്ചു. മൂന്ന് വോട്ട് മാത്രമാണ് സിപിഐ സ്ഥാനാർത്ഥിക്ക് നേടാനായത്.

സിപിഐ സ്ഥാനാര്‍ഥിയായി തീരുമാനിച്ച എസ്. രവീന്ദ്രനെ അംഗീകരിക്കില്ലെന്നും എസ്. രവീന്ദ്രനൊഴികെ മറ്റ് ഏത് സ്ഥാനാര്‍ഥിയെ മുന്നോട്ടുവെച്ചാലും അംഗീകരിക്കും എന്നും സിപിഎം നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ സി പി ഐ ഈ നിർദ്ദേശം തള്ളിയതോടെയാണ് ഇതോടെയാണ് ഹരികേശന്‍ നായര്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ചത്. നേരത്തെ സിപിമ്മിനൊപ്പമായിരുന്ന എസ് രവീന്ദ്രന്‍ പാര്‍ട്ടി വിട്ടതിനെ തുടര്‍ന്ന് ഇത്തവണ സിപിഐ സ്ഥാനാര്‍ഥിയായി വിജയിക്കുകയായിരുന്നു.

ഇന്ന് രാവിലെ ചേര്‍ന്ന സിപിഐ മണ്ഡലം കമ്മിറ്റി യോഗത്തിലാണ് എസ്. രവീന്ദ്രന്‍ തന്നെ സിപിഐ സ്ഥാനാര്‍ഥിയായി മത്സരിക്കണമെന്ന് തീരുമാനമായത്. ഇയാളെ മത്സരിപ്പിക്കാൻ പാടില്ല എന്ന് നേരത്തെ അറിയിച്ചതാണ്. ഇയാളെ മാറ്റാത്ത സാഹചര്യത്തിലാണ് സിപിഎം സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചത്. സിപിഐ മുന്നണി മര്യാദ പാലിച്ചില്ലെന്നും വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് വിജയിച്ച ഹരികേശന്‍ നായര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button