Jobs & VacanciesLatest NewsKeralaNewsCareer

ജൂനിയർ കൺസൾട്ടന്റ് ഒഴിവ്

കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിനോടനുബന്ധിച്ച് പുതുതായി തുടങ്ങുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ ജൂനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താനൊരുങ്ങുന്നു. ജനുവരി അഞ്ചിന് രാവിലെ 11ന് പരിയാരത്തുള്ള കോളേജിന്റെ പ്രിൻസിപ്പാൾ കാര്യാലയത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നതാണ്. എം.ബി.ബി.എസ്, എം.ഡി(ജി&ഒ) ആണ് അടിസ്ഥാന യോഗ്യത.

ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡി.എൻ.ബി (ജി&ഒ) യോഗ്യതയുള്ളവരെ പരിഗണിക്കുന്നതാണ്. ടി.സി.എം.സി രജിസ്‌ട്രേഷൻ നിർബന്ധമാണ്. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന നൽകും. ഉദ്യോഗാർത്ഥികൾ ജനന തിയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡാറ്റയും ഹാജരാക്കണം. ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ആണ് നിയമനം.

 

shortlink

Related Articles

Post Your Comments


Back to top button