പത്തനംതിട്ട: കുട്ടികളെ റോഡില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ പ്രവാസിയുടെ ഭാര്യയ്ക്ക് ഇനി ജയില്‍വാസം. ഒന്‍പതും പതിമൂന്നും വയസ്സുള്ള മക്കളെ റോഡില്‍ ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം നാടുവിട്ടത്. വെട്ടിപ്രം മോടിപ്പടിയില്‍ വാടകയ്ക്കു താമസിച്ചു വന്ന നിരവത്ത് പുത്തന്‍വില്ലയില്‍ ബീന (38), കാമുകന്‍ തലച്ചിറയില്‍ ഹോട്ടല്‍ നടത്തുന്ന പുതുപ്പറമ്പില്‍ എം.രതീഷ് (39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കിയത്.
Read Also : കള്ളപ്പണം വെളുപ്പിച്ച റസിയുണ്ണി സിപിഎം അനുഭാവി റെസി ജോര്‍ജ് , കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ഇഡി
ബീനയും മക്കളും വാടക വീട്ടിലായിരുന്നു താമസം. ഭര്‍ത്താവ് വിദേശത്തായിരുന്നു ജോലി ചെയ്തത്. കഴിഞ്ഞ 14നാണ് സംഭവം നടന്നത്. മക്കളെയും കാറില്‍ കയറ്റി കാമുകനായ രതീഷിന്റെ വീടിനു മുന്നിലെത്തിയ ബീന കുട്ടികളെ അവിടെ ഇറക്കി വിട്ട ശേഷം അതേ കാറില്‍ കാമുകനുമായി നാടുവിടുകയായിരുന്നു.
ഏക ആശ്രയമായിരുന്ന അമ്മ ഉപേക്ഷിച്ചു പോയപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ വഴിയില്‍ കരഞ്ഞുകൊണ്ടു നിന്ന കുട്ടികളെ രതീഷിന്റെ അമ്മയാണ് ഓട്ടോറിക്ഷയില്‍ കയറ്റി വാടകവീട്ടിലേക്കു വിട്ടത്. സംഭവം അറിഞ്ഞ് വിദേശത്ത് ജോലിചെയ്തിരുന്ന ബീനയുടെ ഭര്‍ത്താവ് നാട്ടിലെത്തി കുട്ടികളെ ഏറ്റെടുത്തു.രതീഷും ബീനയും ചെന്നൈ, രാമേശ്വരം, തേനി, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങിയ ശേഷം തിരികെ നാട്ടിലെത്തി കടമ്മനിട്ടയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ രഹസ്യമായി കഴിയുകയായിരുന്നു.
ഇവര്‍ നേരിട്ട് കോടതിയില്‍ ഹാജരായെങ്കിലും ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം കേസ് എടുത്തിരുന്നതിനാല്‍ ഉച്ചകഴിഞ്ഞ് ഹാജരാകാന്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് അവിടെ നിന്ന് കടന്നുകളഞ്ഞു. കടമ്മനിട്ടയിലാണ് ഇവരുടെ താമസമെന്ന് അറിഞ്ഞ് അവിടെ എത്തിയ പൊലീസിനെ കബളിപ്പിച്ച് അറന്മുളയിലേക്ക് കടന്നു. തുടര്‍ന്ന് പൊലീസിന്റെ തന്ത്രപൂര്‍വമായ നീക്കത്തില്‍ ഇവരെ പിടികൂടുകയായിരുന്നു. സിം കാര്‍ഡ് മാറ്റി മാറ്റി ഉപയോഗിച്ചായിരുന്നു ഇവരുടെ സഞ്ചാരം.
കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. ബീനയെ അട്ടക്കുളങ്ങര സബ് ജയിലിലും രതീഷിനെ കൊട്ടാരക്കര ജയിലിലുമാണ് പ്രവേശിപ്പിച്ചത്.
Post Your Comments