കൊച്ചി: ആലുവയിലെ ഫ്‌ളാറ്റില്‍ വച്ച് താന്‍ ആക്രമിക്കപ്പെട്ടുവെന്ന് ആരോപിച്ചുകൊണ്ട് നടി മീനു മുനീര്‍ രംഗത്തെത്തിയ സംഭവത്തില്‍ വൻ ട്വിസ്റ്റ്. നടി തന്നെയാണ് ആക്രമിച്ചതെന്നും തന്റെ മാതാപിതാക്കള്‍ക്കുമേല്‍ ഉള്‍പ്പെടെ അവര്‍ അസഭ്യവര്‍ഷം നടത്തിയെന്നും പറഞ്ഞുകൊണ്ട് ഫ്ളാറ്റിലെ അന്തേവാസിയായ വീട്ടമ്മയാണ് രംഗത്ത് വന്നിരിക്കുന്നത്. വിഷയത്തില്‍ അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.
തന്നെ തന്റെ ഫ്‌ളാറ്റില്‍ വച്ച് ഗുണ്ടകള്‍ ആക്രമിച്ചുവെന്നും സംഭവം പൊലീസ് കണ്ടുനില്‍ക്കുക മാത്രമാണ് ചെയ്തതെന്നും ആരോപിച്ചുകൊണ്ട് നടി മീനു മുനീര്‍ രംഗത്തുവന്നിരുന്നു. ഇക്കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതി മീനു തന്നെ തടയുകയും അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് സുമിത മാത്യു എന്ന വീട്ടമ്മ തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പറയുന്നു. സംഭവത്തിന്റെ ഒരു വീഡിയോയും ഇവര്‍ പങ്കുവച്ചിട്ടുണ്ട്.
നടി തന്നെ ഭിത്തിയില്‍ ചേര്‍ത്തുനിര്‍ത്തി മര്‍ദ്ദിക്കുകയും തല ഭിത്തിയില്‍ ഇടിക്കുകയും ചെയ്തുവെന്നും ഇവര്‍ പറയുന്നു. തന്നെ നിലത്തേക്ക് തള്ളിയിടുന്നത് കണ്ടപ്പോഴാണ് തന്റെ മകന്‍ സംഭവത്തില്‍ ഇടപെട്ടതെന്നു സുമിത പറയുന്നു. തന്റെ അമ്മയെ ഉപദ്രവിച്ചതിനു പകരമായി മകന്‍ നടിയെ പിടിച്ചുതള്ളിയെന്നും, എന്നാല്‍ മകന്‍ പ്രതികരിച്ചപ്പോഴുള്ള വീഡിയോ മാത്രം തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തുകൊണ്ട് മീനു തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തില്‍ പ്രചാരണം നടത്തുകയാണെന്നും സുമിത പറയുന്നു.
read also: ലുലു മാളില്‍ നഗ്നതാ പ്രദര്‍ശനം: യുവാവിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു
സംഭവവുമായി ബന്ധപ്പെട്ട നിരവധി മാദ്ധ്യമവാര്‍ത്തകളും ഏതാനും വീഡിയോകളും ഇവര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് അറിയിച്ചത്.
Post Your Comments