News

കള്ളപ്പണം വെളുപ്പിച്ച റസിയുണ്ണി സിപിഎം അനുഭാവി റെസി ജോര്‍ജ് , കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ഇഡി

എം.ശിവശങ്കറുമായി വളരെ അടുത്ത ബന്ധം

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ച റസിയുണ്ണി സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ സിപിഎം അനുഭാവി റെസി ജോര്‍ജ്, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ഇഡി.
എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്ന റസിയുണ്ണി അനെര്‍ട്ടിലെ ജീവനക്കാരിയായ റെസി ജോര്‍ജ് ആണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ആസൂത്രണ ബോര്‍ഡ് അംഗമായിരുന്ന പി.വി.ഉണ്ണികൃഷ്ണന്റെ ഭാര്യയാണ്. അനെര്‍ട്ടിലെ ജീവനക്കാരിയായിരുന്ന ഇവര്‍ ഡെപ്യൂട്ടേഷനിലാണ് ലൈഫ് മിഷനില്‍ എത്തിയത്. പിന്നീട് മാതൃവകുപ്പിലേക്ക് തന്നെ മടങ്ങുകയും ചെയ്തു.

Read Also : ക്രിസ്ത്യന്‍ സഭാ തര്‍ക്കം, മുഖ്യമന്ത്രി പിണറായി വിജയന് കഴിയാത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കഴിയും

കള്ളപ്പണ കേസില്‍ പ്രതിയായ, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി വാട്‌സ് ആപ്പ് വഴി റെസി ജോര്‍ജ് ചാറ്റ് ചെയ്തതിന്റെ വിവരങ്ങള്‍ ഇ.ഡിക്ക് ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഇവരുടെ പേര് കൂടി ഉള്‍പ്പെടുത്തി ഇ.ഡി ശിവശങ്കറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും കൂടുതല്‍ വിവരങ്ങളും ഇവരുമായി ദിനംപ്രതി ചര്‍ച്ചചെയ്തിരുന്നു. 80 ലക്ഷം രൂപയുടെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ അഴിമതിയെ കുറിച്ചും സരിത്ത്, സ്വപ്ന തുടങ്ങിയവരെ കുറിച്ചും റെസിയുണ്ണിയുമായി ചര്‍ച്ചചെയ്തിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ ഇ.ഡി പറയുന്നുണ്ട്.

സി.പി.എം അനുഭാവിയായ ഇവരുമായി ശിവശങ്കര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവച്ചു എന്നതിനെ കുറിച്ച് ഇ.ഡി വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഉടന്‍ തന്നെ ഇവരെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സുമായുള്ള ഇടപാടുകളെക്കുറിച്ച് ഇവരുമായി ശിവശങ്കര്‍ ചര്‍ച്ച ചെയ്തിരുന്നുവെന്ന് ഇ.ഡി പറയുന്നു.

സ്വര്‍ണക്കടത്തു കേസില്‍ പിടിച്ചെടുത്ത 1.85 കോടി രൂപയില്‍ ഒരുകോടി രൂപ ശിവശങ്കറിന് ലൈഫ് മിഷന്‍ പദ്ധതിയില്‍നിന്ന് ലഭിച്ച കോഴയാണെന്നും ബാക്കി തുക സ്വപ്ന സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ചതാണെന്നും ഇ.ഡി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button