KeralaLatest NewsNews

കൊലയാളി കാട്ടാനയ്ക്ക് പിന്നാലെ മറ്റൊരു കൊമ്പനും ; വന്‍ സന്നാഹങ്ങളുമായി റാപ്പിഡ് റെസ്‌പോണ്‍സ് സംഘം

ആദിവാസികളുടെ നേരെയുള്ള കൊമ്പന്മാരുടെ ആക്രമണം തടയുക എന്നതാണ് പ്രധാന ലക്ഷ്യം

മലപ്പുറം : ആദിവാസികള്‍ക്ക് ഭീഷണിയായ കൊലയാളി കാട്ടാനയ്ക്ക് പിന്നാലെ മുണ്ടേരി വനത്തില്‍ മറ്റൊരു കൊമ്പനും. കൊമ്പനെ തുരത്താന്‍ വന്‍ സന്നാഹങ്ങളുമായി റാപ്പിഡ് റെസ്‌പോണ്‍സ് സംഘം തിങ്കളാഴ്ച കാട് കയറും. മദപ്പാടിന്റെ സമയം ആയതിനാല്‍ കൊമ്പന്മാര്‍ ഇപ്പോള്‍ ആക്രമണ സ്വഭാവം കാട്ടുകയാണ്. ആദിവാസികളുടെ നേരെയുള്ള കൊമ്പന്മാരുടെ ആക്രമണം തടയുക എന്നതാണ് പ്രധാന ലക്ഷ്യം.

ആര്‍.ആര്‍.ടി സംഘത്തോടൊപ്പം വനം ജീവനക്കാര്‍, പൊലീസ് സേനാംഗങ്ങള്‍ എന്നിവരുമുണ്ടാകും. കാനനപാത നശിച്ചു കിടക്കുന്നതിനാല്‍ ആര്‍.ആര്‍.ടി സംഘം മണ്ണുമാന്തി യന്ത്രവുമായിട്ടായിരിക്കും വനത്തിലേക്ക് പ്രവേശിക്കുന്നത്. സാധാരണ റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടി വെച്ചാല്‍ അക്രമകാരികളായ ആനകള്‍ ഉള്‍വനത്തിലേക്ക് നീങ്ങാറുണ്ട്. എന്നാല്‍, കൊലയാളി കൊമ്പന്‍ കാടു കയറുമോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല.

റബര്‍ ബുള്ളറ്റ് പ്രയോഗം ഫലിച്ചില്ലെങ്കില്‍ രണ്ടു കുങ്കിയാനകളെ കൊണ്ടു വന്ന് കൊമ്പനെ തുരത്താന്‍ ശ്രമം നടത്തും. മയക്കുവെടി വെയ്‌ക്കേണ്ട സാഹചര്യം വന്നാല്‍ മാത്രമേ മയക്കുവെടി പ്രയോഗിക്കൂ. അപകടങ്ങള്‍ ഒഴിവാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് നടപടികള്‍ സ്വീകരിച്ചതെന്നും ഡി.എഫ്.ഒ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button