KeralaLatest NewsNewsIndia

ദേശിയതയെ പുൽകാൻ വെമ്പി നേതാജിയുടേയും വിവേകാനന്ദൻ്റേയും ടാഗോറിൻ്റെയും മണ്ണ്, വൈറലായി വംഗനാടിൻ്റെ രാഷ്ട്രീയ നേർചിത്രങ്ങൾ

മമതാ ബാനർജിയുടെ ഭരണത്തിൽ അരങ്ങേറുന്ന അക്രമങ്ങളിൽ മനം മടുത്ത് ഇപ്പോൾ സിപിഎം ൽ വിശ്വാസമർപ്പിച്ചിരുന്ന ന്യൂനപക്ഷങ്ങളും ബി ജെ പി യെയാണ് പ്രതിക്ഷയോടെ കാണുന്നത്, മുസ്ലിം വിഭാഗത്തിൽ നിന്നുള്ള സിപിഎം നേതാവ് ആയുസ് മൊല്ല അടക്കമുള്ളവർ ഇപ്പോൾ ബീജെപിയിലാണ്

കൊൽക്കത്ത: ബംഗാളിൻ്റ സമകാലിക രാഷ്ട്രീയാവസ്ഥ വിളിച്ചു പറയുന്ന രണ്ട് ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുന്നു. കേന്ദ്ര ആഭ്യന്തര മന്തി അമിത് ഷായുടെ ബംഗാൾ സന്ദർശനത്തോടനുബന്ധിച്ച് പുറത്ത് വന്ന ചിത്രങ്ങളിലാണ് വംഗനാടിൻ്റെ നേർ രാഷ്ട്രീയ ചിത്രം വരച്ചുകാട്ടുന്നത്.

Also related: കോൺഗ്രസ് വഞ്ചിച്ചു, ഇനി ഒരിക്കലും സഖ്യമില്ല : ദേവഗൗഡ

ഒന്ന് അടുത്തിടെ ബിജെപിയിൽ ചേർന്ന ഹാൽഡിയയിൽ നിന്നുള്ള സി.പിം.എം എംൽഎയായിരുന്ന തപസി മൊണ്ഡാലിൻ്റെ വീടാണ്. തൃണമൂൽ കോൺഗ്രസ്കാർ ബോംബിട്ട് തകർത്ത പട്ടികവർഗ്ഗത്തിൽപ്പെട്ട തപസി മൊണ്ഡലിൻ്റെ വീടാണ് ഇടതുപക്ഷത്തിന് ബംഗാളിൽ നേരിട്ടിരിക്കുന്ന ജീർണ്ണത വിളിച്ചോതുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച തങ്ങളുടെ 16 എംഎൽഎമാരിൽ ഒരാളായ തപസിയുടെ വീട് തകർത്തിട്ട് പോലും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് ബംഗാൾ സി പി എം. പ്രതിസന്ധി ഘട്ടത്തിലെല്ലാം പാർട്ടിയിൽ ഉറച്ച് നിന്ന മൊണ്ഡൽ കഴിഞ്ഞ ദിവസം മിഡ്നാപ്പൂരിൽ നടന്ന റാലിയിൽ കേന്ദ്ര അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നിരുന്നു. അതിന് ശേഷമാണ് ബംഗാൾ എംഎൽഎ യുടെ വീട് മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.

Also related: സംസ്ഥാനത്ത് വീണ്ടും ഗുണ്ടാ സംഘങ്ങള്‍ സജീവം

രണ്ടാമത്തെ ചിത്രം ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൈകളിൽ കെട്ടിപ്പിടിച്ചിരിക്കുന്ന പെൺകുട്ടിയുടെ ചിത്രമാണ്. ബംഗാളിലെ തൃണമൂൽ ഭരണത്തിൽ മനം മടുത്ത സാധാരണക്കാർ ബിജെപിയിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തെയാണ് ഈ ചിത്രം സൂചിപ്പിക്കുന്നത്.

Also related: റേഷൻ കാർഡുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ കേരളത്തിൽ വ്യാജ പ്രചരണം

35 കൊല്ലം ഏകാധിപതികളെപ്പോലെ ബംഗാൾഭരിച്ച സി പി എം ന് തിരിച്ചടി നേരിട്ടത് നന്ദിഗ്രാമിലെയും സിംഗൂരിലെയും ജനങ്ങളെ പാർട്ടി പ്രവർത്തകർ തന്നെ പോലീസുമായി കൂട്ടക്കൊല ചെയ്തത് മുതലാണ്. നന്ദിഗ്രാമിന് ശേഷം പാഠം പഠിക്കാതിരുന്ന സിപിഎം ൻ്റെ നിലപാടുകളെപ്പറ്റി ഇടതുപക്ഷത്തിൻ്റെ പതനത്തിന് ശേഷം 2014ല്‍ ബുദ്ധദേവ്‌ ഭട്ടാചാര്യ തന്നെ “തങ്ങളുടെ കുട്ടികള്‍ നേതായില്‍ കൂട്ടക്കൊല നടത്തിയത് തെറ്റായിപ്പോയി” എന്ന് കുമ്പസാരം നടത്തിയിരുന്നു.

Also related: കൗണ്‍സില്‍ അംഗത്തെ പുറത്താക്കി; 3 പഞ്ചായത്ത് കമ്മറ്റികള്‍ പിരിച്ചുവിട്ടു; പാലക്കാടും ബിജെപി നേതാക്കളെ പുറത്താക്കല്‍

ബംഗാളില്‍ സിപിഎം ഭരണകാലത്ത് (1977-2009) നടന്ന രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് പഠനം നടത്തിയ ഡി ബന്ദോപാധ്യായയുടെ റിപ്പോര്‍ട്ട് പ്രകാരം 55,408 കൊലകളാണ് ഇടതു ഭരണത്തിന്‍ കീഴില്‍ നടന്നത്. 1997ല്‍ ബുദ്ധദേവ്‌ ഭട്ടാചാര്യ1977-1996 വരെയുള്ള രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചുള്ള ഒരു നിയമസഭയിലെ ചോദ്യത്തിന് മറുപടിയായി ഈ കാലയളവില്‍ 28,000 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതായി ഉത്തരം നൽകിയിട്ടുണ്ടായിരുന്നു.

Also related: കടകംപള്ളി സുരേന്ദ്രൻ്റെ നോമിനിയായ ബാലസംഘം പ്രസിഡൻ്റിന് മേയറാകാനുള്ള എന്ത് യോഗ്യതയാണുള്ളത്? കെഎം ഷാജഹാന്‍

ഒരു കാലത്ത് 233 അംഗങ്ങൾ നിയമസഭയിൽ ഉണ്ടായിരുന്ന ഇടതുപക്ഷത്തിൻ്റെ തകർച്ചക്ക് ശേഷം സിപിഎം ക്രിമിനലുകൾ തൃണമൂലിലേക്ക് ചേക്കേറി. അധികാരം നഷ്ടപ്പെട്ടതോടെ പാർട്ടി പ്രവർത്തകരെ സംരക്ഷിക്കാൻ ത്രാണിയില്ലാതായ സിപിഎം തകർന്നടിയുകയായിരുന്നു.മമതാ ബാനർജിയുടെ ഭരണത്തിൽ അരങ്ങേറുന്ന അക്രമങ്ങളിൽ മനം മടുത്ത് ഇപ്പോൾ സി പി എം ൽ വിശ്വാസമർപ്പിച്ചിരുന്ന ന്യൂനപക്ഷങ്ങളും ബി ജെ പി യെയാണ് പ്രതിക്ഷയോടെ കാണുന്നത്. മുസ്ലിം വിഭാഗത്തിൽ നിന്നുള്ള സിപിഎം നേതാവ് ആയുസ് മൊല്ല അടക്കമുള്ളവർ ഇപ്പോൾ ബീജെപിയിലാണ്.

Also related: മകരവിളക്ക് കാലത്ത് ശബരിമലയിലെ പ്രതിദിന തീർത്ഥാടകരുടെ എണ്ണത്തിൽ ആശങ്ക

ബംഗാളിലെ ഇപ്പോഴത്തെ രാഷ്ട്രീയ ചിത്രം  ദേശീയതയിൽ വിശ്വസിക്കുന്ന ഏതൊരാളെയും ആഹ്ലാദിപ്പിക്കുന്ന ഒന്നാണ്. നേതാജി സുഭാഷ് ചന്ദ്ര ബോസിൻ്റെയും സ്വാമി വിവേകാനനന്ദൻ്റേയും, മഹാകവി രവീന്ദ്രനാഥ ടാഗോറിൻ്റെയും മണ്ണ് ദേശീയതയെ പുൽകാൻ വെമ്പി നിൽക്കുന്ന തിൻ്റെ സൂചനയാണ് നൽകുന്നത് എന്ന് സാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button