ന്യൂഡൽഹി: വാഹന രേഖകളുടെ കാലാവധി മാർച്ച് 31 വരെ നീട്ടിയിരിക്കുന്നു. 2020 ഫെബ്രുവരി ഒന്നിനു ശേഷം തീർന്നവയുടെ കാലാവധിയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 2021 മാർച്ച് 31 വരെ നീട്ടിയിരിക്കുന്നത്. കൊറോണ വൈറസ് സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തു വാഹനരേഖകളുടെ കാലാവധി നീട്ടി നൽകണമെന്ന് ചരക്കുവാഹന ഉടമകളും സംസ്ഥാന സർക്കാരുകളും കേന്ദ്രത്തിനു കത്ത് നൽകിയിരുന്നു. ഇതു കണക്കിലെടുത്താണു കേന്ദ്ര സർക്കാർ തീരുമാനം എടുത്തിരിക്കുന്നത്.
ഡ്രൈവിംഗ് ലൈസൻസ്, പെർമിറ്റ്, ഫിറ്റ്നസ്, താൽകാലിക രജിസ്ട്രേഷൻ എന്നിവയുടെ കാലാവധിയാണ് നീട്ടിയിരിക്കുന്നത്. നേരത്തെ ഡിസംബർ വരെ നീട്ടിയിരുന്നു.
Post Your Comments