Latest NewsIndia

നിർണ്ണായക നീക്കം: മഹാരാഷ്ട്രയിൽ മാവോയിസ്റ്റ് ഭീകര ഒളിത്താവളം തകർത്ത് സുരക്ഷാ സേന

നിരവധി ആയുധ ശേഖരങ്ങളും സ്‌ഫോടക വസ്തുക്കളും ഇലക്ട്രിക് ഡിറ്റണേറ്ററുകളും ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

മുംബൈ: മാവോയിസ്റ്റ് ഭീകര പദ്ധതികൾക്ക് തടയിട്ട് സുരക്ഷാ സേന. മഹാരാഷ്ട്രയിൽ അതീവ രഹസ്യമായി പ്രവർത്തിച്ചിരുന്ന മാവോയിസ്റ്റ് ഭീകര താവളം സുരക്ഷാ സേന തകർത്തു. ദരേക്‌സാ ഘട്ടിലെ ജെൻദുർസാരിയ മലനിരയ്ക്ക് സമീപം രഹസ്യമായി ഭീകരർ താമസിക്കുന്നുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഒളിത്താവളം കണ്ടെത്തിയത്. മഹാരാഷ്ട്ര പോലീസും ആന്റി നക്‌സൽ സ്‌ക്വാഡും സംയുക്തമായാണ് ഭീകരത്താവളം തകർത്തത്. ഗോനിഡ ജില്ലയിൽ പ്രവർത്തിച്ചിരുന്ന ഒളിത്താവളമാണ് തകർത്തത്. നിരവധി ആയുധ ശേഖരങ്ങളും സ്‌ഫോടക വസ്തുക്കളും ഇലക്ട്രിക് ഡിറ്റണേറ്ററുകളും ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

read also: സംവിധായകന്‍ സംഗീത് ശിവന്‍ ഗുരുതരാവസ്ഥയിൽ: ചികിത്സ വെന്റിലേറ്റര്‍ സഹായത്തോടെ

ഇന്നലെ നടത്തിയ നിർണ്ണായക നീക്കത്തിനൊടുവിലായിരുന്നു സുരക്ഷാ സേന മാവോയിസ്റ്റ് ഭീകര താവളം തകർത്തെറിഞ്ഞത്.ഇവിടെ നിന്നും ലഭിച്ച സ്‌ഫോടക വസ്തുക്കളും മറ്റും പരിശോധിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു.

 

shortlink

Post Your Comments


Back to top button