Latest NewsIndiaNews

യുപിയിൽ തണുത്ത ചപ്പാത്തി നല്‍കിയതിന്റെ പേരില്‍ യുവാവ് തട്ടുകട ഉടമയെ വെടിവച്ചു

ലക്‌നൗ: യുപിയിൽ തണുത്ത ചപ്പാത്തി നല്‍കിയതിന്റെ പേരില്‍ യുവാവ് തട്ടുകട ഉടമയ്ക്ക് നേരെ വെടിയുതിര്‍ത്തു. യുവാവിനെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ബുധനാഴ്ച രാത്രി യുപി എറ്റയില്‍ ബസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നിരിക്കുന്നത്. തട്ടുകട നടത്തുന്ന അവധേഷ് യാദവിനാണ് വെടിയേറ്റിരിക്കുന്നത്. കാലിന് ഗുരുതരമായി പരിക്കേറ്റ അവധേഷ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്.

രണ്ടു യുവാക്കള്‍ കടയില്‍ വന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. ഓര്‍ഡര്‍ അനുസരിച്ച് വിതരണം ചെയ്ത ചപ്പാത്തി തണുത്തതാണ് എന്ന് പറഞ്ഞ് അവധേഷ് യാദവുമായി വാക്ക് തർക്കം ഉണ്ടായി. തര്‍ക്കത്തിനിടെ കുപിതനായ യുവാക്കളില്‍ ഒരാള്‍ നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തട്ടുകട ഉടമയുടെ വലതു തുടയിലാണ് വെടിയേറ്റത്. പ്രതികളായ കസ്തൂര്‍ബ സിങ്, അമിത് ചൗഹാന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് രണ്ട് അംഗീകൃത പിസ്റ്റളുകള്‍ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button