ന്യൂഡൽഹി: യു.കെയിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയ പശ്ചാത്തലത്തിൽ ഇന്ത്യയിലെ കൊറോണ വൈറസ് ചികിത്സ രീതിയിൽ മാറ്റം വേണ്ടെന്ന് വിദഗ്ധ സംഘം അറിയിക്കുകയുണ്ടായി. നിലവിലുള്ള ചികിൽസ രീതി തന്നെ തുടരണമെന്ന് കോവിഡിനായുള്ള നാഷണൽ ടാസ്ക് ഫോഴ്സ് അറിയിക്കുകയുണ്ടായി.
ഐ.സി.എം.ആറിന്‍റെ നേതൃത്വത്തിലാണ് ടാസ്ക് ഫോഴ്സിന്റെ യോഗം നടന്നിരിക്കുന്നത്. ഡോ.വിനോദ് പോൾ, നീതി ആയോഗ് അംഗം, ഐ.സി.എം.ആർ പ്രതിനിധി ഡോ.ബൽറാം ഭാർഗവ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തുന്നതിന് നിരീക്ഷണം കൂടുതൽ ശക്തമാക്കും. സാമൂഹിക അകലം, വ്യക്തിശുചിത്വം, മാസ്ക് ധരിക്കൽ തുടങ്ങിയവ ശീലമാക്കണമെന്നും യോഗത്തിൽ നിർദ്ദേശിക്കുകയുണ്ടായി.
യു.കെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസിന്‍റെ സാന്നിധ്യം ഇന്ത്യയിൽ കണ്ടെത്തിയിരുന്നു. അതിവേഗം പടരുന്നതാണ് പുതിയ വൈറസെന്നാണ് റിപ്പോർട്ട്.
Post Your Comments