Latest NewsKeralaNews

കേരളത്തിന്റെ അട്ടിപ്പേർ സഖാക്കൾക്ക് ഇല്ലെന്ന് കൂടെ പറയാൻ തയ്യാറാകുമോ? പിണറായിയോട് ഫാത്തിമ ഫാത്തിമ തഹ്‍ലിയ

കാസര്‍കോട് ജില്ലയില്‍ എസ്‌കെഎസ്എസ്എഫിന്റെ പതാക ഉയര്‍ത്തുന്നത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടയുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വിമര്‍ശനവുമായി എംഎസ്എഫ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ഫാത്തിമ തഹ്ലിയ. ലീഗിന് കേരളത്തിന്റെ അട്ടിപ്പേറവകാശം ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍, കേരളത്തിന്റെ അട്ടിപ്പേറ് അവകാശം സഖാക്കള്‍ക്ക് ഇല്ലെന്ന് കൂടി പറയുമോ എന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

കുറിപ്പിന്റെ പൂർണരൂപം……………..

SKSSF പതാക ഉയർത്തുന്നത് DYFI തടയുന്ന വാർത്ത വീഡിയോ സഹിതം പുറത്ത് വന്നിരിക്കുന്നു. കേരളത്തിലെ പ്രബല മതസംഘടനക്ക് പോലും പ്രവർത്തന സ്വാതന്ത്ര്യമില്ലാതിരിക്കാൻ ഉത്തർപ്രദേശ് ആയി മാറിയോ നമ്മുടെ നാട്? മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേർ ലീഗിനിലെന്ന് പറയുന്ന പിണറായി വിജയൻ കേരളത്തിന്റെ അട്ടിപ്പേർ സഖാക്കൾക്ക് ഇല്ലെന്ന് കൂടെ പറയാൻ തയ്യാറാകുമോ? പതാക ദിനവുമായി ബന്ധപ്പെട്ട പ്രചരണങ്ങൾക്കിറങ്ങിയ സുന്നി വിദ്യാർത്ഥി സംഘടന പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചു വിട്ട സ്വന്തം പാർട്ടിക്കാരെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയ്യാറാകണം.

https://www.facebook.com/fathimathahiliya/posts/4859503274119888

shortlink

Related Articles

Post Your Comments

Related Articles


Back to top button