ന്യൂഡല്‍ഹി : കാര്‍ഷിക ബില്ലിന്റെ പേരിൽ നടക്കുന്ന പ്രതിഷേധം അതിരുകടന്ന് ഇതുവരെ നശിപ്പിച്ചത് 1,388 ലധികം മൊബൈല്‍ ടവറുകൾ. കഴിഞ്ഞ ദിവസം മാത്രം 150ലധികം മൊബൈല്‍ ടവറുകളാണ് നശിപ്പിച്ചത്. റിലയന്‍സ് ജിയോ മൊബൈല്‍ ടവറുകളാണ് പ്രതിഷേധക്കാര്‍ പ്രധാനമായും നശിപ്പിച്ചത്.കോര്‍പ്പറേറ്റുകള്‍ക്കെതിരെയാണ് തങ്ങളുടെ സമരം എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധക്കാര്‍ റിലയന്‍സ് ജിയോ ടവറുകള്‍ ആക്രമിച്ചത്.
ആക്രമണം തടയാനെത്തിയ സൈറ്റ് മാനേജര്‍മാരെ പ്രതിഷേധക്കാര്‍ കൈയ്യേറ്റം ചെയ്തതായും ആക്ഷേപിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യതലസ്ഥാനത്ത് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തി പ്രതിഷേധം തുടരുന്നതിനിടെയാണ് മൊബൈല്‍ സേവന ദാതാക്കളായ കമ്പനികളുടെ ടവറുകള്‍ ആക്രമിക്കപ്പെട്ടത്.
കഴിഞ്ഞ ദിവസം, നവാന്ഷെഹര്, ഫിറോസ്പൂര്‍, മാന്‍സ, ബര്‍നല, ഫസില്‍ക, പട്യാല, മോഗ എന്നീ ജില്ലകളില്‍ ജിയോ ടവറുകളിലേയ്ക്കുള്ള വൈദ്യുത ബന്ധം പ്രതിഷേധക്കാര്‍ വിച്ഛേദിച്ചിരുന്നു. പ്രതിഷേധത്തില്‍ സജീവമായ ബികെയു, ബികെയു എന്നീ സംഘടനകളുടെ പോസ്റ്ററുകളുമായി എത്തിയവരാണ് ജിയോ ടവറുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്.
Post Your Comments