Latest NewsNewsIndia

‘കൃഷി എന്താണെന്ന് പോലും അറിയാത്തവർ കർഷകരെ തെട്ടിദ്ധരിപ്പിക്കുന്നു, സെൽഫി എടുത്ത് നടക്കുന്നു’

കൃഷി എന്താണെന്ന് അറിയാത്തവർ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് ദൗർഭാഗ്യകരം; രാജ്നാഥ് സിം​ഗ്

കാർഷിക നിയമഭേദഗതി നിർത്തലാക്കില്ലെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിം​ഗ്. കർഷകർക്ക് ഏറെ ഗുണം ചെയ്യുന്ന ഈ നിയമഭേദഗതി നടപ്പിലാക്കാൻ തന്നെയാണ് സർക്കാർ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാർ നിയന്ത്രണത്തിലുള്ള ചന്തകളും നിലനിർത്തപ്പെടുമെന്നും മന്ത്രി പറഞ്ഞു.

Also Read: സൂപ്പര്‍ സ്പ്രെഡ് കോവിഡ് പടര്‍ന്നു കയറുക തലച്ചോറിലും ശ്വാസകോശത്തിലും , പുതിയ വൈറസ് ലോകം മുഴുവനും വ്യാപിയ്ക്കുന്നു,

കർഷകരുടെ ഭൂമി ആർക്കും എടുക്കാനാവില്ല. കൃഷി എന്താണെന്ന് പോലും അറിയാത്തവർ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം സമരത്തിനു നേതൃത്വം നൽകുന്നവരേയും വിമർശിച്ചു. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കർഷകരെ തെറ്റിദ്ധരിപ്പിച്ച് ചിലർ അവരുടെ കൂടെ കൂടി സെൽഫി എടുത്ത് നടക്കുകയാണെന്ന് നേരത്തേ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയും സമരത്തിനെതിരെ രംഗത്തെത്തിയത്. അതേസമയം, കർഷക സമരം ഒരു മാസം പിന്നിടുമ്പോഴും നിലപാടിൽ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി സർക്കാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button