ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ഉടൻ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി വാക്‌സിന്‍ കമ്പനികള്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടിയിരുന്നു. ഓക്‌സ്ഫഡ് സര്‍വ്വകലാശാലയുടെ വാക്‌സിന് വൈകാതെ തന്നെ അനുമതി ലഭിച്ചേക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Read Also : രാജ്യത്തെ ആദ്യ ഡ്രൈവർ രഹിത ട്രെയിൻ ഉദ്ഘാടനം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി
ഓക്‌സ്ഫഡ് സര്‍വ്വകലാശാലയും അസ്ട്രാസെനകയും വികസിപ്പിച്ച വാക്‌സിനാണ് കൊവിഷീല്‍ഡ്. അടുത്താഴ്ചയോടെ കൊവിഷീല്‍ഡ് വാക്‌സിന് രാജ്യത്ത് അടിയന്തരാനുമതി നല്‍കിയേക്കുമെന്നാണ് വിവരം. ബ്രിട്ടനില്‍ കൊവിഷീല്‍ഡിന് അനുമതി ലഭിച്ചാല്‍ വൈകാതെ ഇന്ത്യയിലും അനുമതി ലഭിക്കാനിടെയുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയിലും വിദേശത്തുമായി നടന്ന കൊവിഷീല്‍ഡ് വാക്‌സിന്റെ പരീക്ഷണ റിപ്പോര്‍ട്ടുകള്‍ വിശദമായി വിലയിരുത്തിയ ശേഷമാകും അനുമതി നല്‍കുക.
Post Your Comments