ന്യൂഡൽഹി : പുതിയ കാർഷിക നിയമങ്ങൾ എങ്ങനെയാണ് കർഷകർക്ക് ഗുണകരമാകുന്നതെന്ന് പറയാൻ കഴിയുന്ന ഒരു കേന്ദ്ര നേതാവിനെ പോലും തനിക്ക് കാണാൻ സാധിച്ചിട്ടില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയപ്പോഴാണ് കെജ്രിവാൾ ഈക്കാര്യം പറഞ്ഞത് .
പുതിയ കാർഷിക നിയമങ്ങളെ കുറിച്ച് വ്യക്തമായി അറിയുന്ന കേന്ദ്രനേതാക്കളോട് കർഷകരുമായി സംവാദം നടത്താൻ താൻ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ആർക്കാണ് കൂടുതൽ അറിയുന്നത് എന്ന് അപ്പോൾ മനസിലാക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡൽഹി ഹരിയാന അതിർത്തിയായ സിംഘുവിലെ കർഷക പ്രക്ഷോഭ വേദിയിലാണ് കെജരിവാൾ എത്തിയത്.
കഴിഞ്ഞ 32 ദിവസമായി കർഷകർ കടുത്ത ശൈത്യത്തെ അതിജീവിച്ച് തെരുവിൽ കഴിയുകയാണ്. നാൽപ്പതിന് പുറത്ത് ആളുകൾ മരിച്ചു. കർഷകരുടെ ആവിശ്യങ്ങൾ കേൾക്കാനും നിയമങ്ങൾ പിൻവലിക്കാനും കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും കെജ്രിവാൾ അഭ്യർത്ഥിച്ചു.
Post Your Comments