Latest NewsCinemaNewsKollywood

നടൻ രജനികാന്ത് ഇന്ന് വൈകിട്ടോടെ ആശുപത്രി വിട്ടേക്കും

ചെന്നൈ: രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ രജനികാന്ത് ഇന്ന് വൈകിട്ടോടെ ആശുപത്രി വിട്ടേക്കുക്കുമെന്ന് സൂചന ലഭിച്ചിരിക്കുന്നു. ആശുപത്രി അധികൃതർ ഇക്കാര്യം അറിയിച്ചതായി സഹോദരൻ സത്യനാരായണൻ ആണ് വ്യക്തമാക്കിയത്. രജനികാന്തിന്റെ ആരോഗ്യനില കാര്യമായി ഭേദപ്പെട്ടെന്നും സഹോദരൻ പറഞ്ഞു.

ഇതുവരെയുള്ള പരിശോധനാ ഫലങ്ങളിലൊന്നും ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയുണ്ടായി. ഉച്ചയ്ക്ക് ശേഷം ഡോക്ടർമാരുടെ സംഘം വീണ്ടും പരിധോധന നടത്തും. ശേഷമായിരിക്കും തീരുമാനം അറിയിക്കുന്നത്.

ചികിത്സ തുടരുകയാണെന്നും ഇത് വരെ നടത്തിയ പരിശോധനകളിൽ ആശങ്കകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ആശുപത്രി പുറത്ത് വിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. നിലവിൽ പൂർണ്ണ വിശ്രമമാണ് രജനീകാന്തിന് നിർദ്ദേശിച്ചിട്ടുള്ളത്. സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button