Latest NewsNewsIndia

തലയ്ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരൻ അറസ്റ്റിൽ

റാഞ്ചി : പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരനെ അറസ്റ്റ് ചെയ്ത് പോലീസ്. നിരോധിത സംഘടനയായാ സിപിഐ മാവോയിസ്റ്റ് ഉന്നതപദവി വഹിക്കുന്ന പ്രശാന്ത് മാജിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Read Also : സംസ്ഥാനത്തെ 13 ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരം

മാജി അറസ്റ്റിലായ വിവരം ഗിരിദ് പോലീസാണ് അറിയിച്ചത്. ഇയാളോടൊപ്പം അഞ്ച് കമ്യൂണിസ്റ്റ് ഭീകരരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഗിരിദ് എസ്പി അമിത് റെനു പറഞ്ഞു. അതേസമയം സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

വെളളിയാഴ്ച പർവത്പൂർ- പാണ്ഡേയ്ദിൻ അതിർത്തിയിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിർണ്ണായക നീക്കത്തിനൊടുവിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button