ദില്ലി: കോവിഡ് വാക്സിൻ കുത്തിവയ്പ്പിനുള്ള പരിശീലനം പൂർത്തിയായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. അയ്യായിരം പേർക്ക് പരിശീലനം നൽകിയെന്നും ലക്ഷദ്വീപ് ഒഴികെ എല്ലായിടത്തും പരിശീലനം പൂർത്തിയായിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്.
കൊറോണ വൈറസ് പ്രതിരോധ വാക്സിനേഷനു മുന്നോടിയായുള്ള ഡ്രൈ റൺ നാലു സംസ്ഥാനങ്ങളിൽ നടത്താനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ആന്ധ്രപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റൺ നടക്കുന്നത്. കോവിഡ് വാക്സിന് കുത്തിവെയ്പ്പ് ഒഴികെയുള്ള എല്ലാ നടപടികളും ഡ്രൈ റണിൽ പരിശോധിക്കുന്നതാണ്.
Post Your Comments