കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പോലീസ് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. മുണ്ടത്തോട് സ്വദേശി ആഷിര്‍, എംഎസ്എഫ് മുന്‍സിപ്പല്‍ പ്രസിഡന്റ് ഹസ്സന് എന്നിവരുടെ അറസ്റ്റ് ആണ് പോലീസ് രേഖപ്പെടുത്തിയത്. രണ്ട് പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. മുഖ്യപ്രതി ഇര്‍ഷാദിനെ സഹായിച്ചത് ഇവര്‍ രണ്ട് പേരുമാണ്.
Read Also : ഇന്ത്യക്ക് മികച്ച തുടക്കം ; ഓസ്ട്രേലിയക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി
കൊലപാതകത്തില്‍ മുഖ്യ പ്രതിയായ യൂത്ത് ലീഗ് നേതാവ് ഇര്‍ഷാദിനെതീരെ യൂത്ത് ലീഗ് ഇന്നലെ നടപടി സ്വീകരിച്ചിരുന്നു. ഇര്‍ഷാദിനെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇയാളെ അറസ്റ്റിന് ശേഷം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. റിമാന്‍ഡ് ചെയ്തതോടെ ഇര്‍ഷാദിനെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ തീരുമാനിച്ചു.
Post Your Comments