Latest NewsKeralaNews

ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ക്രിസ്മസ് ദിനത്തിൽ വീടിനു മുന്നിലെ പൊതുടാപ്പിൽ നിന്ന് വെള്ളമെടുത്തു കൊണ്ടിരിക്കെ അമിത വേഗതയിൽ എത്തിയ ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ആലപ്പുഴ വാടയ്ക്കൽ വാർഡിൽ തോട്ടുങ്കൽ വീട്ടിൽ മഹേശ്വരന്‍റെ ഭാര്യ മിനിയാണ് (49) അപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.30 നാണ് അപകടം നടന്നിരിക്കുന്നത്.

വെള്ളമെടുക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് മിനിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു ഉണ്ടായത്. ബൈക്കിൽ കുടുങ്ങി പത്തു മീറ്ററോളം മുന്നോട്ടു വലിച്ചുകൊണ്ട് പോവുകയുണ്ടായി. മിനി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം കോവിഡ് പരിശോധനകൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മക്കൾ: ചിന്നു ,ചിഞ്ചു, മരുമക്കൾ: സനൽ, രതീഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button