ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി പിന്നിടുന്നു. 4,70,876 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 17,56,938 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി അറുപത്തിനാല് ലക്ഷം കടന്നിരിക്കുന്നു. അമേരിക്ക, ഇന്ത്യ,ബ്രസീൽ എന്നീ രാജ്യങ്ങളാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിലനിൽക്കുന്നത് .
ഇന്ത്യയിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം 1,01,69,818 ആയി ഉയർന്നു. നിലവിൽ 2,80,274 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം തൊണ്ണൂറ്റിയേഴ് ലക്ഷം കടന്നു. 1,47,379 പേരാണ് രാജ്യത്ത് വൈറസ് ബാധ മൂലം മരിച്ചിരിക്കുന്നത്.
ലോകത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ് ഉള്ളത്. യുഎസിൽ ഒരു കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3,38,263 പേർ മരിച്ചു. 1,12,57,591 പേർ സുഖം പ്രാപിച്ചു. ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് എഴുപത്തിനാല് ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,90,515 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിനാല് ലക്ഷം പിന്നിടുകയാണ്.
Post Your Comments