Latest NewsKerala

ദു​ര​ഭി​മാ​ന​ക്കൊ​ല: ഭാ​ര്യാ​പിതാവ് പിടിയിൽ

കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പാലക്കാട്: ഭാ​ര്യാ​പി​താ​വും അ​മ്മാ​വ​നും ചേ​ര്‍​ന്ന് യു​വാ​വി​നെ പാലക്കാട് വെ​ട്ടി​ക്കൊ​ന്ന സംഭവത്തില്‍ ഭാര്യ പിതാവിനെ അറസ്റ്റ് ചെയ്തു. തെ​ങ്കു​റു​ശ്ശി സ്വ​ദേ​ശി അ​നീ​ഷിനെ ആണ് കൊലപ്പെടുത്തിയത്. അ​നീ​ഷി​ന്‍റെ ഭാ​ര്യ പി​താ​വായ പ്ര​ഭു​വും സുരേഷും ചേര്‍ന്നാണ് കോല നടത്തിയത്. കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം പ്രഭുകുമാർ കോയമ്പത്തൂരിലേക്ക് കടക്കുകയായിരുന്നു.

അമ്മാവൻ സുരേഷും പ്രഭു കുമാറും ചേർന്നാണ് അനീഷിനെ വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊന്നതെന്നു ദൃക്‌സാക്ഷിയുടെ മൊഴി. ഇന്നലെ വൈകുന്നേരം 5:30നാണ് സംഭവം നടന്നത്. പെയിന്റിങ് ജോലിക്കാരനായ അനീഷിനൊപ്പം മൂന്ന് മാസം മുമ്പാണ് പെണ്‍കുട്ടി വീട് വിട്ട് ഇറങ്ങിയത്. ഇതിന് ശേഷം ഭാര്യ വീട്ടുകാരുടെ അടുത്ത് നിന്ന് നിരവധി വധ ഭീഷണികള്‍ ഉണ്ടായിരുന്നു.

read also: ജെഡിയുവില്‍ നിന്ന് ആറ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

 സാ​മ്പ​ത്തി​ക​മാ​യി ര​ണ്ടു ത​ട്ടി​ലു​ള്ള​വ​രാ​യി​രു​ന്നു അ​നീ​ഷും ഭാ​ര്യ​യും. വധ ഭീഷണി ഉള്ളതിനാല്‍ വിവാഹ ശേഷം അനീഷ് വീട്ടില്‍ തന്നെയായിരുന്നു. വീ​ട്ടി​ന​ടു​ത്തു​ള്ള ഒ​രു സ്ഥ​ല​ത്ത് ജോ​ലി​ക്ക് പോ​യി തി​രി​ച്ചു വ​രു​ന്ന വ​ഴി​യാ​ണ് അ​നീ​ഷ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത് എ​ന്നാ​ണ് വി​വ​രം.അനീഷിന്റെ രണ്ടു കാലിനും തുടയ്ക്കുമാണ് വെട്ടേറ്റത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ്

shortlink

Related Articles

Post Your Comments


Back to top button