ദിസ്പൂര്‍: പ്രശ്നം പരിഹരിക്കാമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കി അമിത് ഷാ. കര്‍ഷകരോട് ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനുള്ള ആവശ്യമാവര്‍ത്തിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. അസമിലെ കാമ് രൂപില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ പ്രതിഷേധം അവസാനിപ്പിച്ച് കേന്ദ്രസര്‍ക്കാരുമായി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നാണ് കര്‍ഷകരോട് വീണ്ടും ആവശ്യപ്പെട്ടിട്ടുള്ളത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം അവസാനിപ്പിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാകണമൊണ് അമിത് ഷാ ആവശ്യപ്പെടുന്നത്.
അതേസമയം, മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പിഎം-കിസാന്‍ പാക്കേജിന്റെ രണ്ടാം ഗഡു കൃഷിക്കാര്‍ക്കായി പുറത്തിറക്കി. പ്രധാനമന്ത്രി-കിസാന്റെ ആഭിമുഖ്യത്തില്‍ 9 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് 18,000 കോടി രൂപയുടെ ഫണ്ട് വിതരണം ചെയ്യും. ഇതിനൊപ്പം, 6000 രൂപ ചെറുകിട, നാമമാത്ര കര്‍ഷക കുടുംബങ്ങളുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് നേരിട്ട് കൈമാറും, രണ്ട് ഹെക്ടര്‍ വരെ ഭൂവുടമസ്ഥത പ്രതിവര്‍ഷം മൂന്ന് തവണകളായി കൈമാറും.
Post Your Comments