Latest NewsIndiaNews

13ഓളം വാഹനങ്ങള്‍ തല്ലി തകര്‍ത്തു, പിന്നാലെ വധശ്രമവും ; 18 വയസുള്ള ‘ഡോണ്‍’ പിടിയില്‍

യുവാവിനെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു

പൂനെ : കാറുകള്‍, ബൈക്കുകള്‍, ഓട്ടോറിക്ഷകള്‍ തുടങ്ങി 13 ഓളം വാഹനങ്ങള്‍ തല്ലി തകര്‍ക്കുകയും ഒരാളെ കൊല്ലാന്‍ നോക്കുകയും ചെയ്ത 18 വയസുകാരന്‍ പിടിയിലായി. മഹാരാഷ്ട്രയിലെ പൂനെ ജില്ലയില്‍ ചിക്കാലിയിലെ ഗാര്‍ഖുല്‍ പ്രദേശത്താണ് ബുധനാഴ്ച സംഭവം നടന്നത്. 18-കാരനാണ് പിടിയിലായത്. സംഭവ ദിവസം ഇയാള്‍ 29-കാരനായ ആകാശ് എന്ന യുവാവിനെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.

എന്നാല്‍ ഇദ്ദേഹം 18-കാരന്റെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. തുടര്‍ന്ന് ആകാശ് 18-കാരനെതിരെ പോലീസില്‍ പരാതി നല്‍കി. രാത്രി 10.45 ആകാശ് വീടിന് പുറത്തിറങ്ങിയപ്പോള്‍ ആണ് യുവാവ് വഴിയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ചില വാഹനങ്ങള്‍ തല്ലി തകര്‍ക്കുന്നത് കാണുന്നത്. ” ഞാന്‍ ഗാര്‍ഖുലിലെ ഡോണ്‍ ആണ്. ആരെങ്കിലും എന്നെ വെല്ലുവിളിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ അയാളെ കൊല്ലും.” – എന്ന് ഉറക്കെ പറഞ്ഞു കൊണ്ടായിരുന്നു പ്രതി വാഹനങ്ങള്‍ തല്ലി തകര്‍ത്തത്. ഇപ്പോള്‍ പ്രതി പോലീസ് കസ്റ്റഡിയിലാണ്. മുമ്പും ഇയാളെ നിരവധി കേസുകളില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button