ലക്‌നൗ : മുസ്ലീം സമുദായക്കാർ കോവിഡ് വാക്‌സിൻ ഉപയോഗിക്കുന്നതിനു മുൻപ് അതിനെതിരെ ഫത്വ നിലവിലുണ്ടോയെന്ന് പരിശോധിക്കണമെന്ന് മത പുരോഹിതൻ. ഉത്തർപ്രദേശിലെ ഇസ്ലാമിക സർവ്വകലാശാലയായ ദാരുൾ ഉലൂം ദിയോബന്ദിലെ പുരോഹിതനാണ് വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നത്.
വാക്‌സിനിൽ മുസ്ലീം സമുദായത്തിന് വിരുദ്ധമായ വസ്തുക്കളുടെ ചേരുവകൾ ഉണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ആഹ്വാനം.വാക്‌സിൻ സ്വീകരിക്കുന്നതിനു മുൻപ് അതിലെ ചേരുവകൾ മുസ്ലീങ്ങൾ വ്യക്തമായി പരിശോധിക്കണമെന്നും ഇയാൾ ആവശ്യപ്പെടുന്നു. വാക്‌സിൻ സുരക്ഷിതമാണോ അല്ലയോ എന്ന് ഫത്വ വിഭാഗം മേധാവിമാർ തീരുമാനിക്കും. ഇതിന് ശേഷമേ മുസ്ലീം സഹോദരങ്ങൾ വാക്‌സിൻ സ്വീകരിക്കാൻ പാടുള്ളൂവെന്നും പുരോഹിതൻ പറയുന്നു.
വാക്‌സിനുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും മറ്റിടങ്ങളിലേക്ക് കൊണ്ടു പോകുന്നതിനും സ്‌റ്റെബിലൈസറായി ഉപയോഗിക്കുന്ന ജെലാറ്റിൻ പന്നിയിൽ നിന്നുമാണ് ഉത്പാദിപിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വാക്‌സിൻ സ്വീകരിക്കുന്നതിനെതിരെ അഭ്യൂഹങ്ങൾ പരക്കുന്നത്.
Post Your Comments