Latest NewsIndiaNews

മോദി സർക്കാരിന്റെ ക്രിസ്തുമസ് സമ്മാനം ; കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുന്നത് 18,000 കോടി രൂപ

ന്യൂഡല്‍ഹി: പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ അടുത്ത ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിതരണം ചെയ്യും.വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം തുക വിതരണം ചെയ്യുക. ആറ് സംസ്ഥാനങ്ങളിലെ കര്‍ഷകരുമായി അദ്ദേഹം ആശയവിനിമയം നടത്തുകയും ചെയ്യും.

Read Also : സംസ്ഥാനത്ത് ഷിഗെല്ല ബാക്ടീരിയ ബാധിച്ചവരുടെ എണ്ണത്തിൽ വർദ്ധനവ്

അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ചടങ്ങിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് എത്തുന്ന വിധമാണ് തുകയുടെ വിതരണം.9 കോടി കര്‍ഷക കുടുംബങ്ങൾക്കാണ് പ്രയോജനം ലഭിക്കുക . 18,000 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ചടങ്ങില്‍ വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ പിഎം കിസാന്‍ പദ്ധതിയുമായി ബന്ധപ്പെട്ടും കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചുമുള്ള തങ്ങളുടെ അഭിപ്രായം പ്രധാനമന്ത്രിയെ അറിയിക്കും.

അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം സുശാസന്‍ ദിവസ് ആയാണ് കേന്ദ്രസര്‍ക്കാര്‍ ആചരിക്കുന്നത്. ചടങ്ങില്‍ കര്‍ഷകരെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി കര്‍ഷകരുമായി സംവദിക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button