കോട്ടയം: സിസ്റ്റര്‍ അഭയ കൊലക്കേസിൽ നിർണ്ണായക വഴിത്തിരിവ് സൃഷ്ടിച്ച രാജുവിന്‍റെ ചിത്രം യേശു ക്രിസ്തുവിന്‍റെ ചിത്രമാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെതിരെ പരാതിയുമായി ഡെമോക്രാറ്റിക് ക്രിസ്ത്യന്‍ ഫെഡറേഷന്‍. ക്രിസ്തുവിന്‍റെ മുഖത്തിന് പകരം രാജുവിന്‍റെ മുഖം വെച്ചത് അപമാനകരമാണെന്ന് പരാതിയിൽ പറയുന്നു.
Also related: ക്രൈസ്തവ സമൂഹം ബിജെപിയിലേക്ക് അടുക്കുന്നു; യഥാര്‍ത്ഥ മതേതര പാര്‍ട്ടി ബിജെപി
മതവിദ്വേഷം പടര്‍ത്തുമെന്നാരോപിച്ച് ജയകുമാർ എന്ന വ്യക്തിയുടെ ഫേസ് ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടി സ്വരൂപ് എബ്രഹാം എന്നയാളാണ് ഫെഡറേഷന് വേണ്ടി കോട്ടയം ഡിവൈഎസ്പിക്ക് പരാതി നൽകിയത്. ഇയാൾക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും സ്വരൂപ് പരാതിയില്‍ ആവശ്യപ്പെടുന്നു.
Also related: ഐഎഫ്എഫ്കെയിലേക്ക് തെരഞ്ഞെടുത്ത മലയാള ചിത്രങ്ങൾ വിവാദത്തിൽ
രാജുവിനെ ക്രിസ്തുവിന് സമാനമായി അവതരിപ്പിച്ചുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെതിട്ടുള്ള ജയകുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം.
‘രണ്ടായിരം വര്‍ഷങ്ങള്‍ക്ക് ശേഷം മിശിഹ ഭൂമിയിലേക്ക്….ഞാന്‍ നീതിമാന്‍മാരെ തിരഞ്ഞല്ല വന്നത്…പാപികളെ തിരഞ്ഞാണ് ഞാന്‍ വന്നത്…
ഈ ക്രിസ്മസാണ് കേരളത്തില്‍ യഥാര്‍ത്ഥ ക്രിസ്മസ്.. നീതിയുടെ പരിപാലകനായ നസ്രേത്ത്കാരന്‍ പുഞ്ചിരിക്കുന്ന ക്രിസ്മസ്,’
Post Your Comments