സൂറിച്ച് : 2021 ല്‍ നടക്കേണ്ടിയിരുന്ന അണ്ടര്‍ 17, അണ്ടര്‍ 20 ലോകകപ്പുകള്‍ കൊറോണ വൈറസ് മഹാമാരിയുടെ ഭീക്ഷണി തുടരുന്ന സാഹചര്യത്തില്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ച് ഫിഫ എത്തിയിരിക്കുന്നു.
അണ്ടര്‍ 17 ലോകകപ്പിന് പെറുവും അണ്ടര്‍ 20 ലോകകപ്പിന് ഇന്‍ഡൊനീഷ്യയുമായിരുന്നു വേദികള്‍ ആയിരുന്നത്. 2023 ല്‍ ഇവ രണ്ടും അതേ രാജ്യങ്ങളില്‍ തന്നെ നടത്താനും ഫിഫ തീരുമാനിക്കുകയുണ്ടായി.
നേരത്തെ ഇന്ത്യയില്‍ നടക്കേണ്ടിയിരുന്നു അണ്ടര്‍ 17 വനിതാ ലോകകപ്പും ഫിഫ കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഉപേക്ഷിച്ചിരുന്നു. 2020 നവംബറിലായിരുന്നു ടൂര്‍ണമെന്‍്റ് ഇന്ത്യയില്‍ നടക്കേണ്ടിയിരുന്നത്. 2021 ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് ഏഴു വരെയുള്ള തീയതികളിലേക്ക് ടൂര്‍ണമെന്റ് മാറ്റിയതായി ഫിഫ അറിയിച്ചിട്ടുണ്ടെങ്കിലും വീണ്ടും മാറ്റിവെക്കാനാണ് സാധ്യത ഏറെയും.
Post Your Comments