Latest NewsKeralaNews

തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന് ആന; സിപിഎം നേതാവ് ഉൾപ്പെടെ 3 പേർക്കെതിരെ കേസ്

തൃശൂർ : തെരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കാൻ ആന എഴുന്നള്ളത്ത് നടത്തിയതിന് സിപിഎം നേതാവ് ഉൾപ്പെടെ മൂന്നുപേർക്കെതിരെ വനംവകുപ്പ് കേസെടുത്തു. പുന്നയൂർക്കുളം പഞ്ചായത്തിലെ മുൻ പ്രസിഡന്റ് കൂടിയായി സിപിഎം നേതാവ് എ.ഡി. ധനിപ്, ഒന്നാം പാപ്പാൻ കോഴിക്കോട് വെള്ളിമന സ്വദേശി കെ. സൈനുദ്ദീൻ, രണ്ടാം പാപ്പാനായ തിരൂര്‍ തൃപ്പങ്ങോട് സ്വദേശി ജാബിർ എന്നിവർക്കെതിരെ കേസെടുത്തിരിക്കുന്നത്

ആവശ്യമായ രേഖകളില്ലാതെയും, അനുമതിയില്ലാതെയും ആനയെ പങ്കെടുപ്പിക്കുകയും അനധികൃതമായി എഴുന്നള്ളിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കേസ്. തൃശൂര്‍ സാമൂഹ്യ വനവത്കരണ വിഭാഗമാണ് കേസെടുത്തിരിക്കുന്നത്.

സിപിഎം നേതാവിന്റെ നേതൃത്വത്തിൽ ഡിസംബർ 19ന് അണ്ടത്തോടിൽ അക്കരമ്മൽ ശേഖരൻ എന്ന കൊമ്പനെ ഉപയോഗിച്ച് ഘോഷയാത്ര നടത്തിയത്. നാട്ടാന പരിപാലന ചട്ട പ്രകാരമുള്ള ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ആനകളെ എഴുന്നള്ളിക്കുവാന്‍ പാടില്ലാത്തതും ആനയെഴുന്നള്ളിപ്പില്‍ കര്‍ശനമായ നിയന്ത്രണങ്ങളും, നിരോധനവും നിലനില്‍ക്കുന്ന സമയത്താണ് ആനയെ അനുമതിയില്ലാതെ പ്രകടനത്തില്‍ ഉപയോഗിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button