ന്യൂഡല്‍ഹി: ഡൽഹിയിൽ കർഷകസമരം തുടരുന്നതിനിടെ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെ പിന്തുണച്ച് ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ രംഗത്ത്. ഭാഗ്പതിലെ കര്‍ഷകര്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ കാര്‍ഷിക ബില്ലിനെ പിന്തുണച്ചുകൊണ്ട് ഭാഗ്പതിലെ കര്‍ഷകര്‍ കൃഷിമന്ത്രിയ്ക്ക് കത്ത് കൈമാറി.
ഒരു കാരണവശാലും കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കരുതെന്നും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഭേദഗതികള്‍ പോലും വരുത്തരുതെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടെന്ന് നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.കിസാന്‍ മസ്ദൂര്‍ സംഘ് അംഗങ്ങളാണ് കാര്‍ഷിക ബില്ലിനെ അനുകൂലിച്ച് കൃഷിമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
read also: രാമക്ഷേത്ര നിർമ്മാണത്തിന്റെ മേൽനോട്ടത്തിനു രാജ്യത്തെ ഐഐടി വിദഗ്ധന്മാരുടെ പ്രത്യേക സംഘം
കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധത്തെ പിന്തുണച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തോമര്‍ രൂക്ഷമായി വിമര്‍ശിച്ചു. രാഹുല്‍ പറയുന്നതൊന്നും കോണ്‍ഗ്രസ് പോലും മുഖവിലയ്ക്ക് എടുക്കുന്നില്ല. കര്‍ഷകരുടെ ഒപ്പുകളുമായി രാഹുല്‍ ഇന്ന് രാഷ്ട്രപതിയെ സമീപിച്ചു. ഭാഗ്പതിലെ കര്‍ഷകരെ ആരും ഒപ്പുകള്‍ക്ക് വേണ്ടി സമീപിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എല്ലാം കര്‍ഷക വിരുദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments