കൊൽക്കത്ത : പശ്ചിമ ബംഗാളിൽ മമത സർക്കാരിന്റെ ഭരണത്തിന് വിരാമമിടാനൊരുങ്ങി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി മുതൽ എല്ലാ മാസവും ബംഗാൾ സന്ദർശനം നടത്തും. പശ്ചിമ ബംഗാൾ ബിജെപി അദ്ധ്യക്ഷൻ ദിലീപ് ഘോഷാണ് ഇക്കാര്യം അറിയിച്ചത്.അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് സന്ദർശനം.
എന്നാൽ പ്രധാനമന്ത്രി സന്ദർശനം നടത്താനുദ്ദേശിക്കുന്ന തീയതികൾ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസിലെ മുതിർന്ന പാർട്ടി നേതാക്കൾ ബിജെപിയിലേക്ക് വന്നതോടെ പശ്ചിമ ബംഗാൾ പിടിച്ചെടുക്കാൻ സാധിക്കുമെന്നുള്ള ആത്മവിശ്വാസത്തിലാണ് പാർട്ടി. ബംഗാളിൽ അമിത് ഷാ പങ്കെടുത്ത പരിപാടിയിലും വൻ ജനപിന്തുണയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും മെയ് വരെ തുടർച്ചയായി ബംഗാളിൽ സന്ദർശനം നടത്തുമെന്ന് അറിയിച്ചിരുന്നു.
എന്നാൽ പ്രധാനമന്ത്രിയും എത്തുന്നുണ്ടെന്ന വിവരം തൃണമൂൽ നോതാക്കളെ കൂടുതൽ ആശങ്കയിലാക്കിയിരിക്കുകയാണ്. മഹിളാ മോർച്ചാ ദേശീയ അദ്ധ്യക്ഷ വനാതി ശ്രീനിവാസും, കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലും, ഉത്തർപ്രദേശ് ഉപമുഖമന്ത്രി കേശവ് പ്രസാദ് മൗര്യയും കഴിഞ്ഞ ദിവസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടികളിലും പങ്കെടുത്തിരുന്നു.
Post Your Comments