COVID 19KeralaLatest NewsNews

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ഗുരുവായൂര്‍: കൊറോണ വൈറസ് രോഗത്തെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർക്ക് ഇന്ന് മുതൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുന്നു. ഇതാദ്യമായാണ് ഭക്തർക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത്.

ദിവസം 25 വിവാഹങ്ങൾക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. ഒരു വിവാഹ സംഘത്തിൽ പരമാവധി 12 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. ഇവർ എല്ലാവരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. 10 വയസിന് താഴെയും 60 വയസിന് മുകള്ളിലുള്ളവർക്കും ദർശനത്തിന് വിലക്കുണ്ട്. വെർച്ച്വൽ ക്യൂ വഴി പ്രതിദിനം 2000 പേർക്ക് മാത്രമാണ് ഇപ്പോൾ ദർശനത്തിന് അനുമതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button