ജന്തര്‍മന്ദറില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി രാഷ്ട്രപതി ഭവനിലേക്ക് നടത്തിവന്ന മാർച്ചിൽ നിന്നും പിൻവാങ്ങി കോണ്‍ഗ്രസ്. പൊലീസ് അനുമതി നിഷേധിച്ചതോടെയാണ് കോൺഗ്രസ് മാർച്ചിൽ നിന്നും പിൻമാറിയത്. അതേസമയം, സമരത്തിനു പിന്തുണ നൽകി പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. ഇതിനായി രാഹുൽ ഗാന്ധി രാഷ്ട്രപതി ഭവനിലെത്തി. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് സമാഹരിച്ച ഒപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് നിവേദനം. കഴിഞ്ഞ ദിവസം ഇതേ ആവശ്യവുമായി പ്രതിപക്ഷ സംഘത്തെയും രാഹുല്‍ ഗാന്ധി രാഷ്ട്രപതി ഭവനിലേക്ക് നയിച്ചിരുന്നു.
കര്‍ഷകരോടും പ്രതിപക്ഷ നേതാക്കളോടും അഭിപ്രായം ചോദിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ബില്‍ കൊണ്ടുവന്നതെന്നും ഇത് കര്‍ഷകരെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാൽ, കാർഷിക ബിൽ കർഷകർക്ക് ഗുണം ചെയ്യുന്നതാണെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ രംഗത്തെത്തി.
Post Your Comments