തിരുവനന്തപുരം : മലയാളികള്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . മന്ത്രിസഭാ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് പിണറായി ആശംസകള്‍ അറിയിച്ചത് . ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ സാമൂഹിക അകലം പാലിച്ചു കൊണ്ട് ആഘോഷിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു .
നിലവില്‍ കേരളത്തില്‍ കൊറോണ കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ് . അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ക്രിസ്തുമസ് ആശംസകള്‍ അറിയിച്ചിരുന്നു . സമാധാനവും ഐശ്വര്യവും നിറഞ്ഞതാകട്ടെ ഈ ക്രിസ്മസ് എന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആശംസ അറിയിച്ചത്.
read also: തൃണമൂലിനെതിരെ ശക്തമായ പ്രചാരണവുമായി ബിജെപി, അമിത് ഷായ്ക്ക് പിന്നാലെ പ്രധാനമന്ത്രിയും ബംഗാളിലേക്ക്
“യേശുദേവന്‍ പിറന്നതിന്റെ ആഘോഷമായ ക്രിസ്‌മസ്, ‘ഭൂമിയില്‍ സമാധാനം’എന്ന മഹത്തായ സന്ദേശത്തിലൂടെ നല്‍കുന്നത് അനുകമ്പയുടെയും സ്നേഹത്തിന്റെയും ക്ഷമാശീലത്തിന്റെയും ശാശ്വതചൈതന്യമാണ്”ആരിഫ് മുഹമ്മദ് ഖാൻ ആശംസിച്ചു.
Post Your Comments